Loading ...

Home Education

സിബിഎസ്‌ഇ 10, 12: വിജയിക്കാന്‍ 33% മാര്‍ക്ക്‌

തിരുവനന്തപുരം.പത്ത്‌, 12 ക്ലാസുകളിലെ വിജയിക്കാനുള്ള മാര്‍ക്കിന്റെ മാനദണ്ഡം സിബിഎസ്‌ഇ പരിഷ്‌കരിച്ചു. പത്താംക്ലാസ്‌ പരീക്ഷ ജയിക്കണമെങ്കില്‍ എല്ലാ വിഷയങ്ങളിലും 33 ശതമാനം മാര്‍ക്ക്‌ വേണമെന്ന്‌ സിബിഎസ്‌ഇയുടെ പുതിയ ഉത്തരവ്‌. പ്രായോഗിക, ഏഴുത്ത്‌ പരീക്ഷകളിലും ഇന്റേണല്‍ മാര്‍ക്കിലുമായി മൊത്തം 33 ശതമാനം മാര്‍ക്ക്‌ നേടിയാലേ പത്താം ക്ലാസ്‌ പാസാവുകയുള്ളൂ. പന്ത്രണ്ടാം ക്ലാസില്‍ പ്രായോഗിക പരീക്ഷ, പ്രോജക്‌ട്‌ എന്നിവയുള്ള വിഷയമാണെങ്കില്‍ ഏഴുത്ത്‌ പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും 33 ശതമാനം മാര്‍ക്ക്‌ നേടണം. പ്രോജക്‌ട്‌, ഇന്റേണല്‍ പരീക്ഷ എന്നിവയുടെ മൂല്യനിര്‍ണയം സ്‌കൂളുകളില്‍ നിര്‍വഹിക്കും. ഇതോടെ പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങളിലെ എഴുത്ത്‌ പരീക്ഷയില്‍ 70ല്‍ 23ും പ്രാക്ടിക്കലില്‍ 30ല്‍ 9 മാര്‍ക്കും നേടണം. ഇവ രണ്ടും കൂടെ 33 മാര്‍ക്ക്‌ മൊത്തമായും നേടണം. അതേസമയം പ്രായോഗിക പരീക്ഷയുടെ മൂല്യനിര്‍ണയ ചുമതല സിബിഎസ്‌ഇ ബോര്‍ഡ്‌ നിയോഗിച്ച ബാഹ്യപരീക്ഷകനായിരിക്കും. പത്ത്‌, 12 എന്നീ ക്ലാസുകളുടെ ബോര്‍ഡ്‌ പരീക്ഷാ ടൈം ടേബിള്‍ സിബിഎസ്‌ഇ ജനുവരി ആദ്യം പ്രസിദ്ധീകരിക്കും.

Related News