Loading ...

Home Education

സാക്ഷരകേരളത്തിന്റെ അഭിമാനം: നൂറ്റിയഞ്ചാം വയസ്സില്‍ തുല്യതാ പരീക്ഷയെഴുതി കെ ഭാഗീരഥി അമ്മ

അഞ്ചാലുംമൂട്: ( 23.11.2019) നൂറ്റിയഞ്ചിന്റെ നിറവില്‍ കെ ഭാഗീരഥി അമ്മ നാലാംതരം തുല്യതാ പരീക്ഷയെഴുതി. സാക്ഷരതാ മിഷന്റെ പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ ഭാഗീരഥി അമ്മ. സാക്ഷതാ പ്രേരക് എസ് എന്‍ ഷേര്‍ലിയുടെ പ്രോത്സാഹനത്തോടെ വീണ്ടും അക്ഷരലോകത്തേക്കിറങ്ങുകയായിരുന്നു.ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതായാണ് ഇവരുടെ ഓര്‍മ്മ. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. സമ്ബൂര്‍ണ സാക്ഷരതായജ്ഞത്തില്‍ വീണ്ടും അക്ഷരവഴികളിലേക്കെത്തി.ഇപ്പോള്‍ നാലാംതരം തുല്യതാ പരീക്ഷയും കഴിഞ്ഞു. മകള്‍ തങ്കമണിയുടെ ശ്രദ്ധയും അമ്മയുടെ പഠനത്തിന് പ്രോത്സാഹനമായി. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ളയാണ് ചോദ്യപേപ്പര്‍ നല്‍കി പരീക്ഷക്കിരുത്തിയത്. നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

Related News