Loading ...

Home Education

തൊഴിലാളി ക്ഷേമ ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വിവിധ തൊഴിലാളി ക്ഷേമ ബോര്‍ഡുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. 2020 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂര്‍ത്തിയാകണം. പരമാവധി പ്രായം 32 വയസ്സ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേയും, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേയും, ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷത്തേയും വയസ്സിളവ് ലഭിക്കും. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്നും ലഭിക്കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്, തൊഴില്‍ഭവന്‍, വികാസ്ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ഡിസംബര്‍ പത്തിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫാറത്തിന്റെ മാതൃകയും www.kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2309012, 2308947.

Related News