Loading ...

Home Education

സിമാറ്റ്, ജിപാറ്റ് പരീക്ഷ : അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 വരെ നീട്ടി

മാനേജ്‌മെന്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഫാര്‍മസി മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 10 വരെ നീട്ടി. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രം ഡിസംബര്‍ 12 രാത്രി 11.50-നകം തിരഞ്ഞെടുക്കണം. സിമാറ്റ് അപേക്ഷ https://cmat.nta.nic.in വഴിയും ജിപാറ്റ് അപേക്ഷ https://gpat.nta.nic.in വഴിയുമാണ് നല്‍കേണ്ടത്. ജനുവരി 28-നാണ് രണ്ടുപരീക്ഷകളും നടത്തുന്നത്.


Related News