Loading ...

Home Education

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം; സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഉച്ചഭക്ഷണത്തിനായി നാലു വര്‍ഷം മുമ്ബ് കണക്കാക്കിയ തുകയാണ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴും നല്‍കുന്നത്. അവശ്യ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കൂടിയതോടെ കടക്കെണിയിലകപ്പെട്ടത് സ്‌കൂളിലെ പ്രധാനാധ്യപകരാണ്. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി 300 മില്ലി ലിറ്റര്‍ പാല്‍, ദിവസം ഒരു മുട്ട, ചോറിനൊപ്പം സാമ്ബാര്‍, തോരന്‍, പരിപ്പ്, പുളിശേരി, പച്ചടി, കിച്ചടി. ഇങ്ങനെ നീണ്ട് പോകുന്നതാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു. എന്നാല്‍, ഇതിനായി ഒരു വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന പണം, 150 കുട്ടികള്‍ വരെ പഠിക്കുന്ന സ്കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ. 500 കുട്ടികള്‍ വരെയുളള സ്കൂളില്‍ ഏഴ് രൂപ. അഞ്ഞൂറിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ ലഭിക്കുന്നതാവട്ടെ വെറും ആറ് രൂപ. നാല് വര്‍ഷം മുമ്ബ് നിശ്ചയിച്ച തുകയാണിത്. ഇതിന് ശേഷം പാലിന് മാത്രം നാല് തവണ വില കൂടിയിട്ടുണ്ട്. മറ്റുളള സാധനങ്ങളുടെ കാര്യം പറയണ്ടല്ലോ? എന്നാല്‍, സര്‍ക്കാര്‍ തുക കൂട്ടാനും തയ്യാറാകുന്നില്ല. വില വര്‍ദ്ധനവ് രൂക്ഷമായതോടെ പ്രതിസന്ധിയിലായത് പ്രധാനാധ്യാപകരാണ്. പലര്‍ക്കും വന്‍തുക കീശയില്‍ നിന്നും മുടക്കേണ്ട അവസ്ഥയുണ്ടായി. മാത്രമല്ല, സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അനുവദിച്ച തുക പോലും ഇതുവരെ പലരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തിയിട്ടില്ല.

Related News