Loading ...

Home charity

ആദ്യപ്രസവത്തിന് 5,000 രൂപ; മാതൃവന്ദനയോജന പദ്ധതിക്ക്‌ 11.52 കോടി കൂടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ആദ്യപ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദനയോജന പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 11.52 കോടി രൂപകൂടി അനുവദിച്ചു. പദ്ധതിനടത്തിപ്പിന് ഫ്ലക്‌സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകള്‍ക്ക്‌ 1.18 കോടി രൂപയുമാണ്‌ അനുവദിച്ചത്. പദ്ധതി തുടങ്ങിയ 2018 ജനുവരിമുതല്‍ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 154 കോടി രൂപ വിതരണംചെയ്‌തതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ അമ്മമാര്‍ക്കും പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നുണ്ട്.

Related News