Loading ...

Home Education

എംജി പഠന വകുപ്പുകളില്‍ എംഫില്‍ പ്രവേശനം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ എംഫില്‍ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, ബയോസയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ് ഫിസിക്‌സ്, ലെറ്റേഴ്‌സ്, ഗാന്ധിയന്‍ തോട്ട് ആന്‍ഡ്‌ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ്‌ പൊളിറ്റിക്‌സ്, സോഷ്യല്‍ സയന്‍സസ്, പെഡഗോഗിക്കല്‍ സയന്‍സസ്, മാനേജ്‌മെന്റ് ആന്‍ഡ്‌ ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സസ് എന്നീ പഠനവകുപ്പുകളിലെ വിവിധ എംഫില്‍ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷഫോമും വിജ്ഞാപനവും www.mgu.ac.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 800 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസിന്റെ 50 ശതമാനം അടച്ചാല്‍ മതി. ഇ -പേയ്‌മെന്റിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. ഒരു പഠനവകുപ്പിലെ ഒന്നിലധികം പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രോഗ്രാമുകളുടെ മുന്‍ഗണന രേഖപ്പെടുത്തി ഒരു അപേക്ഷ നല്‍കിയാല്‍ മതി. അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനു മുമ്ബ് മാര്‍ക്ക്‌ ലിസ്റ്റുകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ മേല്‍വിലാസമെഴുതിയ അഞ്ചുരൂപയുടെ സ്റ്റാമ്ബൊട്ടിച്ച കവര്‍ കൂടി സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഫീസിന്റെ ഇ-പേയ്‌മെന്റ് രസീതും ബന്ധപ്പെട്ട രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 16നകം ബന്ധപ്പെട്ട പഠനവകുപ്പിലെ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന പ്രോഗ്രാമിന്റെ പേരും പഠനവകുപ്പിന്റെ പേരും അപേക്ഷ സമര്‍പ്പിക്കുന്ന കവറിന്റെ പുറത്ത് എഴുതണം. വിവിധ പ്രോഗ്രാമുകളിലേക്കുള്ള യോഗ്യത, സീറ്റുകള്‍, സംവരണം, പ്രവേശനരീതി എന്നിവയടക്കം വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'അഡ്മിഷന്‍സ്' വിഭാഗത്തിലെ 'എംഫില്‍' എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍: സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് - 0481-2731034, ബയോസയന്‍സസ് - 0481-2731035, കെമിക്കല്‍ സയന്‍സസ് - 0481-2731036, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് - 0481-2732120, 2620, പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ് ഫിസിക്‌സ് - 0481-2731043, ലെറ്റേഴ്‌സ് - 0481-2731041, ഗാന്ധിയന്‍ തോട്ട് ആന്‍ഡ്‌ ഡെവലപ്‌മെന്റ് സ്റ്റഡീസ് - 0481-2731039, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ്‌ പൊളിറ്റിക്‌സ് - 0481-2731040, സോഷ്യല്‍ സയന്‍സസ് - 0481-2392383, പെഡഗോഗിക്കല്‍ സയന്‍സസ് - 0481-2731042, മാനേജ്‌മെന്റ് ആന്‍ഡ്‌ ബിസിനസ് സ്റ്റഡീസ് - 0481-2732288, കംപ്യൂട്ടര്‍ സയന്‍സസ് - 0481-2731037.

Related News