Loading ...

Home Education

കീം 2020: പ്രവേശന നടപടികള്‍ ജനുവരി മുതല്‍

കേരള എന്‍ജിനിയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശന നടപടികള്‍ ജനുവരിയില്‍ തുടങ്ങും. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ മുന്‍കൂറായി വാങ്ങി സൂക്ഷിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ. അതിനാല്‍ റവന്യൂ അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ ഒറിജിനല്‍/പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. എന്‍.ആര്‍.ഐ., ന്യൂനപക്ഷ വിഭാഗം അപേക്ഷകര്‍ക്ക് ജനുവരിയില്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. റവന്യൂ അധികാരികളില്‍നിന്നുള്ള ഇ-ഡിസ്ട്രിക്‌ട് സര്‍ട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്. വിവരങ്ങള്‍ക്ക് https://cee.kerala.gov.in/keam2020 സന്ദര്‍ശിക്കുക.

Related News