Loading ...

Home Education

ഭോപാല്‍ എയിംസില്‍ പിഎച്ച്‌.ഡി: പ്രവേശന പരീക്ഷ ജനുവരി 15ന്

ഭോപാല്‍ എയിംസ് പിഎച്ച്‌.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവിഭാഗങ്ങളില്‍ പ്രവേശനം നല്‍കും. പ്രൊജക്ടുകളിലെ ഫെലോഷിപ്പ് സീറ്റ് വിഭാഗത്തില്‍ മൈക്രോബയോളജി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍ വകുപ്പുകളില്‍ യഥാക്രമം മൂന്നും രണ്ടും സീറ്റുകള്‍ ഉണ്ട്. ലൈഫ് സയന്‍സസ്/അനുബന്ധ വിഷയങ്ങളില്‍ എം.എസ്‌സി., എം.ഡി. മൈക്രോബയോളജി, എം.ബി.ബി.എസ്., മൈക്രോബയോളജി, ബയോകെമിസ്ട്രി, എം.എസ്‌സി. എന്നിവയിലൊരു യോഗ്യതയുള്ളവര്‍ക്ക് പ്രോജക്‌ട് അനുസരിച്ച്‌ മൈക്രോബയോളജി വിഭാഗത്തില്‍ അപേക്ഷിക്കാം. കമ്യൂണിറ്റി മെഡിസിന്‍ എം.ഡി., എം.ബി.ബി.എസ്., ബി.ഡി.എസ്., മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത്, മാസ്റ്റേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷന്‍ തുല്യ യോഗ്യതയുള്ളവര്‍ക്ക് കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍ വകുപ്പിലേക്ക് അപേക്ഷിക്കാം. ഓണ്‍ ഗവണ്‍മെന്റ് ഫെലോഷിപ്പ് വിഭാഗത്തില്‍ മൈക്രോബയോളജി, ബയോകെമിസ്ട്രി, പീഡിയാട്രിക്‌സ് വകുപ്പുകളില്‍ ഗവേഷണ അവസരമുണ്ട്. എം.ഡി. മൈക്രോബയോളജി, എം.ബി.ബി.എസ്., എം.എസ്സി. മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബയോടെക്‌നോളജി, അലൈഡ് സയന്‍സസ്, ലൈഫ് സയന്‍സസ് യോഗ്യതയുള്ളവരെ വിവിധ വിഭാഗങ്ങളിലായി പരിഗണിക്കും. വിശദമായ വിദ്യാഭ്യാസയോഗ്യത പ്രോസ്പക്ടസില്‍ ലഭിക്കും. അപേക്ഷാ ഫോര്‍മാറ്റ് www.aiimsbhopal.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രോസ്പക്ടസില്‍ ലഭിക്കും. അപേക്ഷാഫീസ് ജനറല്‍/ ഒ.ബി.സി.ക്കാര്‍ക്ക് 1000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി രണ്ട്. പ്രവേശനപരീക്ഷ ജനുവരി 15-ന് ഭോപാല്‍ എയിംസില്‍.

Related News