Loading ...

Home Education

മാറ്റങ്ങളോടെ ക്ലാറ്റ്‌ 2020 ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: 2020ലെ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്‌റ്റിന്‌(ക്ലാറ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്‌ച ആരംഭിച്ചു. രാജ്യത്തെ ദേശീയ നിയമ സര്‍വകലാശാലകളിലെ എല്‍എല്‍ബി, എല്‍എല്‍എം നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന നിയമ പ്രവേശനപ്പരീക്ഷയായ ക്ലാറ്റ് മെയ്‌ 10 നാണ്‌ നടക്കുക. മാര്‍ച്ച്‌ 31 വരെ അപേക്ഷിക്കാം. മെയ്‌ 11-ന് ഉത്തരസൂചിക അപ്‌ലോഡ്‌ ചെയ്യും. 12 മുതല്‍ 15 വരെ പരാതികള്‍ അറിയിക്കാം. അന്തിമ ഉത്തരസൂചിക മെയ്‌ 18നും പരീക്ഷാഫലം 24നും പ്രസിദ്ധീകരിക്കും. ഇത്തവണ ക്ലാറ്റ്‌ പരീക്ഷാ പാറ്റേണില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്‌ക്കാനാണ്‌ ഈ മാറ്റമെന്നാണ്‌ വിശദീകരണം. ചോദ്യങ്ങള്‍ 150 ആക്കി കുറച്ചു. രണ്ട്‌ മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇംഗ്ലീഷ് , ജനറല്‍ നോളജ് ആന്‍ഡ് കറന്റ്‌ അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കല്‍ എബിലിറ്റി), ലീഗല്‍ ആപ്റ്റിറ്റ്യൂഡ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍നിന്ന്‌ ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. തെറ്റായ ഉത്തരങ്ങള്‍ക്ക്‌ 0.25 നെഗറ്റീവ്‌ മാര്‍ക്കുമുണ്ട്‌. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ 10+2 ആണ് യോഗ്യത. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് എല്‍എല്‍ബി ബിരുദമാണ് യോഗ്യത.
വിവിധ ദേശീയ നിയമ സര്‍വകലാശാലകളിലായി ബിഎ എല്‍എല്‍ബി , ബിഎസ്‌സി എല്‍എല്‍ബി, ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബിഎസ്ഡബ്ല്യു എല്‍എല്‍ബി എന്നീ ബിരുദതല ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ലഭ്യമാണ്. പിജി തലത്തില്‍, എല്‍എല്‍എം കോഴ്‌സാണുള്ളത്.ബിരുദതലത്തിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമില്‍ പ്രവേശനം തേടുന്നവര്‍ പ്ലസ് ടു തല പരീക്ഷ ജനറല്‍/ഒബിസി /പിഡബ്ല്യുഡി/എന്‍ആര്‍ഐ തുടങ്ങിയ വിഭാഗക്കാരെങ്കില്‍ 45 ശതമാനം മാര്‍ക്ക് /തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 40 ശതമാനം /തത്തുല്യ ഗ്രേഡ് മതി. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എല്‍എല്‍എം പ്രോഗ്രാം പ്രവേശനത്തിന് എല്‍എല്‍ ബി/തത്തുല്യ ബിരുദം വേണം. ജനറല്‍/ഒബിസി/പിഡബ്ല്യുഡി/എന്‍ആര്‍ഐ തുടങ്ങിയ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് /തത്തുല്യ ഗ്രേഡ് ബിരുദതലത്തില്‍ ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം /തത്തുല്യ ഗ്രേഡ് മതി. 2020 ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും ക്ലാറ്റിന്‌ അപേക്ഷിക്കാം. ജനറല്‍ വിഭാഗങ്ങള്‍ക്ക്‌ 4000 രൂപയും എസ്‌സി/എസ്‌ടി/ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക്‌ 3,500 രൂപയുമാണ്‌ എല്‍എല്‍ബി, എല്‍എല്‍എം വിഭാഗങ്ങളില്‍ അപേക്ഷാ ഫീസ്‌. സിലബസ്‌, മാതൃകാചോദ്യം, അപേക്ഷകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. അവസരങ്ങളേറെ രാജ്യത്തെ പ്രധാന നിയമ പഠന പ്രവേശന കവാടമാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്‌റ്റ്‌ അഥവാ 'ക്ലാറ്റ് എക്‌സാം'. മുമ്ബ്‌ നിയമ ബിരുദധാരിക്ക്‌ വളരെ കുറച്ച്‌ തൊഴില്‍ അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാലത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയോടെ ഒരു നിയമ ബിരുദധാരിയുടെ തൊഴില്‍ അവസരങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. കോര്‍പറേറ്റ് ലോകത്ത് ലോ ബിരുദധാരിക്ക്‌ ആകര്‍ഷകമായ ശമ്ബള പാക്കേജുകളുള്ള നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. എല്ലാ തൊഴിലുകളെയും പോലെ ഇവിടെയും മത്സരം കടുത്തതാണ്‌. ലോ സര്‍വകലാശാലകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണവും വളരെയധികം വര്‍ധിച്ചു. വിദേശ നിയമ സര്‍വകലാശാലകളോട് കിടപിടിക്കും വിധം ഉയര്‍ന്ന അക്കാദമിക്‌ നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ് രാജ്യത്തെ 21 ദേശീയ നിയമ സര്‍വകലാശാലകള്‍ . കോഴ്സിന്റെ അവസാന വര്‍ഷങ്ങളില്‍ തന്നെ ആകര്‍ഷകമായ വേതനത്തോടുകൂടിയ ക്യാമ്ബസ്‌ റിക്രൂട്ട്‌മെന്റ്‌ ഇത്തരം സര്‍വകലാശാലകളുടെ പ്രത്യേകതയാണ്‌. ഇവിടേക്കുള്ള പ്രവേശനം ദേശീയതലത്തിലുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്‌റ്റ്‌(ക്ലാറ്റ്) മുഖേനയായതിനാല്‍ തികഞ്ഞ നിശ്ചയ ദാര്‍ഢ്യത്തോടെയും അച്ചടക്കത്തോടെയുമുള്ള പരിശീലനം അനിവാര്യമാണ്‌. കേരളത്തില്‍ നുവാല്‍സ് ക്ലാറ്റ് സ്കോര്‍ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുന്ന ദേശീയ സര്‍വകലാശാലകളില്‍ ഒന്നു കേരളത്തിലുമുണ്ട്‌. കൊച്ചി കളമശേരിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് . ഇവിടെ ഗ്രാജുവേറ്റ് ലെവല്‍ കോഴ്സ് 5 വര്‍ഷത്തെ ഇരട്ട ഡിഗ്രി പ്രോഗ്രാം ആണ്. നുവാല്‍സിലെ പഞ്ചവത്സര ബിഎ എല്‍എല്‍ ബി ഓണേഴ്‌സ്, ഒരുവര്‍ഷത്തെ എല്‍എല്‍എം എന്നീ കോഴ്‌സുകളിലെ പ്രവേശനം ക്ലാറ്റിന്റെ പരിധിയില്‍ വരുന്നവയാണ്. ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭോപാല്‍, ജോദ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പട്യാല, പട്‌ന, കട്ടക്, റാഞ്ചി, ഗുവാഹത്തി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുര്‍, ഷിംല, ഔറംഗാബാദ്, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സര്‍വകലാശാലകള്‍. വിശദ വിജ്‌ഞാപനത്തിനായി www.clatconsortiumofnlu.ac.in വെബ്‌സൈറ്റ്‌ പരിശോധിക്കുക. അതേ സമയം www.clatconsoritumofnlu.in എന്ന ഒരു വ്യാജ വെബ്‌സൈറ്റ്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യഥാര്‍ഥ വെബ്‌വിലാസത്തില്‍ പ

Related News