Loading ...

Home Education

ബി.എഡ് ഇല്ലാതെ സെറ്റ് പരീക്ഷയെഴുതാവുന്ന വിഷയങ്ങള്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ചില വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സെറ്റും മതിയെന്ന് അറിയുന്നു. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് ബി.എഡ്. ഒഴിവാക്കിയിട്ടുള്ളത് ഏതെല്ലാം വിഷയങ്ങളിലാണ് ? - ബെന്നി പൗലോസ്, കോട്ടയം 2020 ഫെബ്രുവരിയില്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റി(സെറ്റ്)ന് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തിലെ 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം, ഏതെങ്കിലും വിഷയത്തില്‍ ബി.എഡ്. എന്നിവ വേണമെന്നാണ് പൊതുവേയുള്ള വ്യവസ്ഥ. എന്നാല്‍, ആന്ത്രപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ പി.ജി. ഉള്ളവരെ സെറ്റിന് അപേക്ഷിക്കാന്‍ ബി.എഡ്. യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെറ്റിന് അപേക്ഷിക്കുന്നതിനുള്ള ഇളവുമാത്രമാണ് ബി.എഡ്. യോഗ്യത ഇല്ലാത്തവര്‍ക്ക് നല്‍കിയിരിക്കുന്നത്. യോഗ്യത നേടിയാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ക്ക് അപേക്ഷിക്കാനും കഴിയും. പക്ഷേ, നിയമനത്തിനായി പരിഗണിക്കുമ്ബോള്‍, ബി.എഡ്. ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. സെറ്റ് യോഗ്യതയുള്ളവരില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്. ഉള്ളവര്‍, ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ ബി. എഡ്. ഉള്ളവര്‍, ഏതെങ്കിലും വിഷയത്തില്‍ ബി.എഡ്. ഉള്ളവര്‍ എന്നിവരെ ആ ക്രമത്തില്‍ പരിഗണിച്ച ശേഷം അവരുടെയൊക്കെ അഭാവത്തില്‍മാത്രമേ സെറ്റ് യോഗ്യതയുള്ള ബി.എഡ്. ഇല്ലാത്തവരെ പരിഗണിക്കൂ. ബി.എഡ്. ഇല്ലാത്തവരെ പരിഗണിക്കുമ്ബോള്‍ പിഎച്ച്‌.ഡി./എം.ഫില്‍ ബിരുദധാരികള്‍, ജെ.ആര്‍.എഫ്./നെറ്റ് യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ഈ വ്യവസ്ഥ പ്രകാരം നിയമനം കിട്ടുന്നവര്‍ ജോലിയില്‍ പ്രവേശിച്ച്‌ അഞ്ച് വര്‍ഷത്തിനകം ബി.എഡ്. ബിരുദം നേടേണ്ടതുണ്ട്. ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Related News