Loading ...

Home Education

പ്ലസ്ടുക്കാര്‍ക്ക് ഐഐഎം ഇന്‍ഡോറില്‍ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇന്‍ഡോര്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രില്‍ 30- ന് നടത്തും. ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സിന്റെ ആദ്യ മൂന്നുവര്‍ഷം, ഫൗണ്ടേഷന്‍ രൂപപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചുള്ളതാണ്. അവസാന രണ്ടുവര്‍ഷം, മാനേജ്‌മെന്റില്‍ ഊന്നല്‍ നല്‍കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ഫൗണ്ടേഷന്‍സ് ഇന്‍ മാനേജ്‌മെന്റ്), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം അനുസരിച്ച്‌) ബിരുദം ലഭിക്കും. യോഗ്യത പ്ലസ് ടു/തത്തുല്യ പരീക്ഷ 2018- ലോ 2019- ലോ ജയിച്ചവര്‍ക്കും 2020- ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 10-ാംക്ലാസ്, പ്ലസ് ടു തല പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക്, 55%) വേണം. 2000 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാകണം. 1995 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ച പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് കൂടാതെ റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് മൂന്ന് ഭാഗങ്ങളിലായി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (ഹ്രസ്വ ഉത്തരങ്ങള്‍ നല്‍കേണ്ട 20 ചോദ്യങ്ങള്‍), വെര്‍ബല്‍ എബിലിറ്റി (40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍) എന്നിവയിലെ ചോദ്യങ്ങള്‍ ഉണ്ടാകും.കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: കോഴിക്കോട്, തിരുവനന്തപുരം.
താത്കാലിക അഡ്മിഷന്‍ ഓഫര്‍ ജൂണ്‍ മൂന്നാംവാരം മുതല്‍ നല്‍കും. പ്രോഗ്രാം രജിസ്ട്രേഷന്‍ ജൂലായ് അവസാന വാരം/ഓഗസ്റ്റ് ഒന്നാംവാരത്തില്‍ ആയിരിക്കും.
അപേക്ഷ www.iimidr.ac.in വഴി ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 30 വരെ നല്‍കാം. അപേക്ഷാഫീസ്, 4130 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2065 രൂപയും. പ്രോഗ്രാമിന്റെ വിശദമായ പാഠ്യപദ്ധതി വെബ്‌സൈറ്റില്‍ ലഭിക്കും.

Related News