Loading ...

Home Education

നീറ്റ്‌ ; അപേക്ഷ ഇന്നുകൂടി; 15 മുതല്‍ തെറ്റുതിരുത്താം

തിരുവനന്തപുരം: രാജ്യത്ത്‌ എംബിബിഎസ്‌, ബിഡിഎസ്‌, അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള 2020ലെ പ്രവേശനത്തിന്‌ മെയ്‌ മൂന്നിന്‌ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റിന്‌ (നീറ്റ്‌) ഇന്നുകൂടി അപേക്ഷിക്കാം. തിങ്കളാഴ്‌ച രാത്രി 11. 50 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുതിരുത്താന്‍ 15 മുതല്‍ 31 വരെ സമയം അനുവദിച്ചു. അതേസമയം അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അഖിലേന്ത്യാ ക്വോട്ട, വിദേശത്തെ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയ്‌ക്കും നീറ്റ്‌ ബാധകമാണ്‌. കേരളത്തില്‍ പ്രവേശന പരീക്ഷാകമീഷണര്‍വഴി പ്രവേശനം നേടുന്ന മെഡിക്കല്‍ കോഴ്‌സുകള്‍, ബിവിഎസ്‌സി ആന്‍ഡ്‌ എഎച്ച്‌, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഎസ്‌സി ഫോറസ്‌ട്രി, ബാച്ചിലര്‍ ഓഫ്‌ ഫിഷറീസ്‌ സയന്‍സ്‌ എന്നിവയിലെ പ്രവേശനത്തിനും നീറ്റ്‌ ബാധകമാണ്‌. നീറ്റിന്‌ അപേക്ഷിക്കുന്നവര്‍ നല്‍കുന്ന, 15 ശതമാനം അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയും ഈ ക്വോട്ടയ്ക്കുള്ള അര്‍ഹതയും എന്‍ടിഎ (നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി )അറിയിച്ചു. ഏത് സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയിലും എല്ലാ അപേക്ഷകര്‍ക്കും ഈ ക്വോട്ടയ്ക്ക് അര്‍ഹതയുണ്ടാകും. അതിനാല്‍ ഏതെങ്കിലും സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ (അത് 12---ാം ക്ലാസില്‍ പഠിച്ച സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ അല്ലെങ്കില്‍ പരീക്ഷാര്‍ഥിയുടെ മാതൃസംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ ആകാം) ഈ ഇനത്തില്‍ പൂരിപ്പിക്കാം. 15 ശതമാനം അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള വ്യവസ്ഥകള്‍ മാത്രമാണിത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയില്‍വരുന്ന സംസ്ഥാന/കേന്ദ്രഭരണപ്രദേശ ക്വോട്ടയ്ക്കുള്ള 'ഡൊമിസൈല്‍' വ്യവസ്ഥകള്‍, ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിന്റെ ചട്ടങ്ങള്‍ക്കനുസൃതമായിരിക്കും. കൗണ്‍സലിങ് ഘട്ടത്തില്‍ അത്‌ നല്‍കേണ്ടതുണ്ട്. വിവരങ്ങള്‍ക്ക് https://ntaneet.nic.in

Related News