Loading ...

Home Education

ഐ.ഐ.എം. കാറ്റ് ഫലം പ്രസിദ്ധീകരിച്ചു

രാജ്യത്തെ ഐ.ഐ.എമ്മുകളിലേക്കുള്ള (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പ്രവേശനപരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്-2019) ഫലം പ്രസിദ്ധീകരിച്ചു. 10 വിദ്യാര്‍ഥികള്‍ 100 പെര്‍സന്റൈല്‍ നേടി. ഇവര്‍ എല്ലാവരും എന്‍ജിനിയറിങ്, ടെക്നോളജി മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. . സ്‌കോര്‍ കാര്‍ഡ് https://iimcat.ac.in -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 2,09,926 പേര്‍ പരീക്ഷ എഴുതിയതില്‍ 75,004 പെണ്‍കുട്ടികളും 1,34,917 ആണ്‍കുട്ടികളുമുണ്ട്. അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സും പരീക്ഷ എഴുതി. രാജ്യത്തെ ഐ.ഐ.എമ്മുകളിലെ മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയാണ് കാറ്റ്. റിട്ടേണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യു, കാറ്റ് സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. നവംബര്‍ 24-നായിരുന്നു ഐ.ഐ.എം. കാറ്റ് പരീക്ഷ നടത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍പ്പേര്‍ പരീക്ഷയെഴുതിയത് 2019ലാണെന്ന പ്രത്യേകതയുമുണ്ട്.

Related News