Loading ...

Home Education

പ്ലസ്ടു പരീക്ഷ: മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവനുസരിച്ച്‌ ഉന്നത പഠനത്തിനര്‍ഹരായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി മൂന്ന് വിഷയങ്ങള്‍ക്ക് ഇംപ്രൂവ് നല്‍കാന്‍ അവസരം ലഭിക്കും. തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്നവര്‍ക്കും മറ്റ് മൂന്ന് വിഷയങ്ങള്‍ക്ക് ഇംപ്രൂവ്മെന്‍റിന് അവസരമുണ്ടാകും. നിലവില്‍ ജയിച്ച ഒരു വിഷയത്തിനു മാത്രമേ ഇംപ്രൂവ്‌ ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളൂ. സേ പരീക്ഷ എഴുതുന്നവര്‍ക്ക് ജയിച്ച വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യുന്നതിനും അവസരമുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പണിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.

Related News