Loading ...

Home charity

ഒരു രൂപ പോലും സ്വന്തമായി എടുത്തില്ല, മൂന്ന് കോടിയിലധികം രപ നി‌ര്‍ധനര്‍ക്ക് നല്‍കി വാവ സുരേഷ്

തിരുവനന്തപുരം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലില്‍ നിന്നും പാരിതോഷികമായി ലഭിച്ച തുക വീടില്ലാത്ത വ്യക്തിക്ക് സ്ഥലം വാങ്ങിവീട് വയ്ക്കാന്‍ വിനിയോഗിക്കുമെന്ന് വാവ സുരേഷ്. മികച്ച പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തന്‍ങ്ങള്‍ക്കുള്ള ലയണ്‍സ് ക്ലബ് എക്സലന്‍സ് അവാര്‍ഡാണ് വാവ സുരേഷിന് ലഭിച്ചത്. ഉപലോകായുക്ത ജസ്റ്റിസ് കെ ബഷീറാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇതിനുമുന്‍പും പൊതുജന സേവനത്തിനിടെ ലഭിച്ചിട്ടുള്ള തുകയുപയോഗിച്ച്‌ നിരവധിപ്പേരെ വാവ സഹായിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹാവിശ്യങ്ങള്‍ക്കും,​ നിര്‍ധനര്‍ക്ക് വീടുവച്ച്‌ നല്‍കാനുമൊക്കെയായി ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപ വാവ സുരേഷ് ചിലവാക്കിയിട്ടുണ്ട്.

Related News