Loading ...

Home Education

ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും

മസ്‌ക്കറ്റ്‌:ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2020-- 21 അധ്യായന വര്‍ഷത്തില്‍ പ്രവേശനത്തിന്‌ ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കെ ജി ഒന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളിലേക്ക്‌ ചൊവ്വാഴ്‌ച മുതല്‍ ഫെബ്രവരി 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. രക്ഷിതാക്കള്‍ www.indianschoolsoman.com എന്ന വെബ്സൈറ്റാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കേണ്ടത്‌. പ്രവേശന നടപടികളിലെ സമയനഷ്ടവും സ്കൂളുകളിലെ തിരക്കും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴിയുള്ള കേന്ദ്രീകൃത പ്രവേശന നടപടിയാണ്‌. ക്യാപിറ്റല്‍ ഏരിയയിലെ ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. ബൗഷര്‍, മസ്കത്ത്, ദര്‍സൈത്ത്, അല്‍വാദി അല്‍ കബീര്‍, അല്‍ ഗുര്‍ബ, അല്‍ സീബ്, അല്‍ മാബില എന്നീ ഇന്ത്യന്‍ സ്കൂളുകളിലേക്ക് അപേക്ഷ നല്‍കാം. ഇ മെയില്‍ info@indianschoolsoman.com, ഫോണ്‍: 00968-24784386 / 24794057

Related News