Loading ...

Home Education

എന്‍ട്രന്‍സ് വിജ്ഞാപനം ഇന്ന്; നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

വരുന്ന അധ്യയന വര്‍ഷത്തിലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രോസ്പക്‌ട്സ് അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. വെള്ളിയാഴ്ച വൈകിട്ടോടെ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതലാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുക. ഈ കോഴ്സുകളുടെ പ്രവേശന യോഗ്യതയില്‍ നേരത്തെ സര്‍ക്കാര്‍ ഇളവു വരുത്തിയിരുന്നു. ഇതുപ്രകാരം എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ വിജയത്തിനു പുറമെ പ്ലസ് ടു/തത്തുല്യ പരീക്ഷയില്‍ ഇനി ഫിസിക്സ്, കെമസ്ട്രി, മാത്‍സ് വിഷയങ്ങളില്‍ ഒന്നിച്ച്‌ 45 ശതമാനം മാര്‍ക്ക് മതിയാവും. മാത്സിനു മാത്രം 50ഉം ഫിസിക്സ്, കെമസ്ട്രി, മാത്സ് വിഷയങ്ങളില്‍ ഒന്നിച്ച്‌ 45 ശതമാനവും മാര്‍ക്കായിരുന്നു വേണ്ടിയിരുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഫിസിക്സ്, കെമസ്ട്രി, ബയോളജി വിഷയങ്ങളില്‍ ഒന്നിച്ച്‌ 50 ശതമാനം മാര്‍ക്കാണ് വേണ്ടത്. നേരത്തെ ബയോളജിയില്‍ മാത്രം 50 ശതമാനം മാര്‍ക്ക് വേണ്ടിയിരുന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സംവരണമുണ്ട്.

Related News