Loading ...

Home Education

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍

വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്‌.ആര്‍.ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്‌റ്റൈല്‍ (ഹേഗ് കണ്‍വെന്‍ഷന്‍ ഉടമ്ബടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യു.എ.ഇ എംബസി, കുവൈറ്റ് എംബസി, ഖത്തര്‍ എംബസി, ബഹറൈന്‍ എംബസി എന്നിവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770561 എന്ന നമ്ബരില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജനുവരി 31 ന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉളളതിനാല്‍ അന്നേ ദിവസം നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല.

Related News