Loading ...

Home Education

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് 'പാര്‍ലമെന്ററി ജനാധിപത്യ'ത്തെ ആസ്പദമാക്കി ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്വിസ്, പ്രസംഗം, ഉപന്യാസരചന മത്സരങ്ങളും കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്വിസ്, ഉപന്യാസരചന മത്സരങ്ങളും സംഘടിപ്പിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് മേഖലാതല മത്സരങ്ങള്‍ ഫെബ്രുവരി എട്ടിന് രാവിലെ 9.30 ന് കോഴിക്കോട് നടക്കാവ് ജി.എച്ച്‌.എസ്.എസില്‍ നടത്തും. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി മത്സരങ്ങളില്‍ പങ്കെടുക്കാം. ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്നും പരമാവധി രണ്ടു കുട്ടികളെ മാത്രമേ പങ്കെടുപ്പിക്കൂ. ക്വിസ് മത്സരങ്ങളില്‍ രണ്ടു കുട്ടികള്‍ വീതമുള്ള രണ്ട് ടീമിന് പങ്കെടുക്കാം. മേഖലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് റ്റി.എ. അനുവദിക്കുന്നതല്ല. വിദ്യാര്‍ഥികളുടെ പേരുകള്‍ ഇ-മെയില്‍, ഫോണ്‍ വഴി ഫെബ്രുവരി ഏഴിന് വൈകുന്നേരം നാലിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: mail.inpa@gmail.com. ഫോണ്‍: 0471-2339266, 8921356763, 9895445748.

Related News