Loading ...

Home Education

നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം : 15 വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2019-20 വര്‍ഷത്തില്‍ പ്ലസ്ടു സയന്‍സ് വിഷയം പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പരിശീലനം നല്‍കുന്നു. ജില്ലയിലെ അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് ഒഴികെ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച പട്ടികവര്‍ഗ്ഗ വിദ്യാഥി-വിദ്യാര്‍ഥിനികള്‍ക്ക് (ക്രാഷ് കോഴ്‌സ്) അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യത്തോടെ ഒരുമാസം പരിശീലനം നല്‍കും. താത്പര്യമുളളവര്‍ പേര്, അഡ്രസ്സ്, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്ബര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള രക്ഷകര്‍ത്താവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഫെബ്രുവരി 15 ന് മുമ്ബ് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0491-2505383.

Related News