Loading ...

Home Education

എ​യ്‍​ഡ​ഡ് സ്കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​നം: മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും പ​റ​ഞ്ഞ​താ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​യ്‍​ഡ​ഡ് സ്കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് മു​ന്‍​കൂ​ര്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്‌ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും പ​റ​ഞ്ഞ​താ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​റ്റ അ​ഭി​പ്രാ​യ​മാ​ണ് ഉ​ള്ള​ത്. കെ​ഇ​ആ​ര്‍ ഭേ​ദ​ഗ​തി​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​യി​ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദ്ദേ​ശ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​യ്‍​ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ അ​ന്യാ​യ​മാ​യി സൃ​ഷ്ടി​ച്ച അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്നാ​യി​രു​ന്നു ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​കും പ​റ​ഞ്ഞു.

ക​ച്ച​വ​ടം മാ​ത്രം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ള്‍ മാ​നേ​ജു​മെ​ന്‍റു​ക​ളെ ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്കൂ​ള്‍ മാ​നേ​ജു​മെ​ന്റു​ക​ള്‍ സ​ര്‍​ക്കാ​രി​നെ വി​ര​ട്ടാ​ന്‍ വ​ര​രു​തെ​ന്നും ശ​മ്ബ​ളം കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പ​റ്റു​മെ​ങ്കി​ല്‍ സ്കൂ​ളു​ക​ള്‍ വാ​ട​ക​ക്ക് എ​ടു​ത്ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Related News