Loading ...

Home Education

എയ്ഡഡ് സ്‌കൂള്‍ നിയമനം ; സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി സ്‌കൂള്‍ ഉടമകള്‍

തിരുവനന്തപുരം : എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി സ്‌കൂള്‍ ഉടമകള്‍. നാളെ തിരുവനന്തപുരത്ത് വെച്ച്‌ സ്‌കൂള്‍ ഉടമ സംഘടനയുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്‌കൂള്‍ വാടകയ്‌ക്കെടുക്കാന്‍ തയാറെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് എയ്ഡഡ് സ്‌കൂള്‍ ഉടമകള്‍ യോഗം ചേരുന്നത്. അതേസമയം, സ്‌കൂള്‍ ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. നിയമന വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .സര്‍ക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കുക, പ്രൊട്ടക്ടഡ് അധ്യാപകരുടെ തെറ്റായ കണക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയ തോമസ് ഐസക്കിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുക എന്നിവയാണ് പ്രധാന അജണ്ട. സ്‌കൂളുകള്‍ വാടകക്ക് നല്‍കാനോ വില്‍ക്കാനോ തയാറെന്നും സ്‌കൂള്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിക്കും. എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിരുന്നു . ഇതുവരെയും നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞു മാത്രമായിരിക്കും. നിലവില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്മെന്‍റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Related News