Loading ...

Home Education

സി​ബി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ 34 വി​ദ്യാ​ര്‍​ഥി​ക​ള്‍

മ​ട്ടാ​ഞ്ചേ​രി: സി​ബി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ 34 വി​ദ്യാ​ര്‍​ഥി​ക​ള്‍. സ്കൂ​ളി​ന് അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തു​മൂ​ലം തോ​പ്പും​പ​ടി മൂ​ലം കു​ഴി​യി​ലു​ള്ള സി​ബി​എ​സ്‌​സി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്.

സി​ബി​എ​സ്‌​സി അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണെ​ന്ന് ചൂ​ണ്ടി കാ​ട്ടി ത​ങ്ങ​ളെ വ​ഞ്ചി​ച്ചു​വെ​ന്നാ​രോ​പി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ സ്കൂ​ളി​നു മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. പ​രീ​ക്ഷ​ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫീ​സും സ്കൂ​ളി​ല്‍ അ​ട​ച്ചി​രു​ന്നു.

ഇ​ന്നാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വെ​ള്ളി, ശ​നി, ഞാ​യ​ര്‍ അ​വ​ധി ദി​വ​സ​ങ്ങ​ളാ​യി​രി​ക്കെ ഹാ​ള്‍ ടി​ക്ക​റ്റ് പ്ര​വ​ര്‍​ത്ത​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു​വ​രെ കി​ട്ടാ​താ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ സ്കൂ​ളി​ലെ​ത്തി പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സ്കൂ​ളി​ലെ 9,10 ക്ലാ​സു​ക​ള്‍​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്ന കാ​ര്യം ര​ക്ഷി​താ​ക്ക​ള്‍ അ​റി​യു​ന്ന​ത്. നേ​ര​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മ​റ്റ് സ്കൂ​ളി​ലെ സെ​ന്‍റ​റു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി എ​ഴു​തി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

Related News