Loading ...

Home Education

അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം ; പരീക്ഷ എഴുതാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി

കൊച്ചി : കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. സ്‌കൂളിലെ 28 പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതലുള്ള മൂന്ന് പരീക്ഷകള്‍ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഉപാധികളോടെയാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. നാളെയും 14, 18 തീയതികളില്‍ നടക്കുന്ന പരീക്ഷകള്‍ എഴുതാനാണ് അനുവദിച്ചത്. സിബിഎസ്‌ഇയുടെ അംഗീകാരം ഇല്ലാത്തതിനെ തുടര്‍ന്നാണ് അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞദിവസം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന വിഷയത്തില്‍ സിബിഎസ്‌ഇയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആറുസെന്റിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 350 കുട്ടികള്‍ക്ക് ഒരു ശുചിമുറി മാത്രമാണ് ഉള്ളത് മാത്രമല്ല സിബിഎസ്‌ഇ നിഷ്‌കര്‍ഷിക്കുന്ന നോംസ് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സിബിഎസ്‌ഇ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പോലും ഇത്തരം സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നില്ല. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ കൂടി കോടതി പരിഗണിക്കണമെന്നും കര്‍ശന നടപടി വേണമെന്നും സിബിഎസ്‌ഇ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കുട്ടികള്‍ ശേഷിക്കുന്ന പരീക്ഷ ഇപ്പോള്‍ എഴുതട്ടെ, ബാക്കി കാര്യങ്ങള്‍, മാനേജ്‌മെന്റ്, സിബിഎസ്‌ഇ, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികള്‍ എല്ലാം പരീക്ഷയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കുട്ടികള്‍ ഇപ്പോള്‍ എഴുതുന്ന പരീക്ഷയുടെ ഫലം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ ഇപ്പോള്‍ എഴുതുന്ന പരീക്ഷയുടെ റിസള്‍ട്ടിന് അടക്കം മാനദണ്ഡമാകുകയും ചെയ്യുമെന്നാണ് സൂചന.

Related News