Loading ...

Home Education

കൊറോണ ; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരിക്കുന്ന പരീക്ഷാ ഷെഡ്യൂളുകള്‍ക്ക് മാറ്റമുണ്ടാകില്ല. എസ്‌എസ്‌എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തും . രോഗം ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നതാണ് . പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു . അതേസമയം, എറണാകുളത്ത് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിലവിലുള്ള കൊവിഡ് കേസുകളുടെ എണ്ണം ആറായി.

Related News