Loading ...

Home Education

കൊറോണ ; സംസ്ഥാനത്ത് കേളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയ പശ്ചാത്തലത്തില്‍ കോളേജുകള്‍ അടക്കം മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. എന്നാല്‍ ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് താഴെയുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും സര്‍വകലാശാലാ പഠന വകുപ്പുകളിലും മാര്‍ച്ച്‌ 31 വരെ ക്ലാസുകള്‍ ഉണ്ടാവുന്നതല്ല . കോളേജ് ഹോസ്റ്റലുകളും അടച്ചിടും. ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട് . അതേസമയം , സര്‍വകലാശാലാ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും . കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ക്ലാസുകളും എട്ടാം സെമസ്റ്റര്‍ ഒഴികെയുള്ള ഇന്റേണല്‍ പരീക്ഷകളും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചതായി രജിസ്ട്രാര്‍ അറിയിച്ചു. അധ്യാപക- അനധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല . കേരള സര്‍വകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച്‌ 12 മുതല്‍ 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍വകലാശാലയുടെ സി ബി സി എസ് എസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചു. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും മാറ്റമില്ല. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നാണ് വൈസ് ചാന്‍സലറുടെ അറിയിപ്പ്.

Related News