Loading ...

Home Education

ബിറ്റ്‌സ് പ്രവേശനം: മാര്‍ച്ച്‌ 31നകം അപേക്ഷിക്കാം

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എന്‍ജിനിയറിങ് (ബി.à´‡.), സയന്‍സ് (à´Žà´‚.എസ്‌സി.), ഫാര്‍മസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് (ബിറ്റ്‌സാറ്റ്) അപേക്ഷിക്കാം പിലാനി, ഹൈദരാബാദ്, ഗോവ  ക്യാമ്പസുകളിലേക്കാണ് പ്രവേശനം. ബിറ്റ്‌സാറ്റ് 2020 മേയ് 16നും 25നും ഇടയ്ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടക്കും. എന്‍ജിനിയറിങ്: കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, ബയോടെക്‌നോളജി ബ്രാഞ്ചുകള്‍ സയന്‍സ്: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് എന്നീ à´Žà´‚. എസ്‌സി. കോഴ്‌സുകള്‍ ലഭ്യമാണ്. ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി കോഴ്‌സും ഉണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എല്ലാ കോഴ്‌സുകളിലേക്കും അര്‍ഹതയുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ബി.ഫാമിന് അപേക്ഷിക്കാം. 2019ല്‍ ജയിച്ചവര്‍ക്കും 2020ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവയ്ക്ക് മൂന്നിനും കൂടി 75 ഉം, ഇവയിലോരോന്നിലും 60ഉം ശതമാനം മാര്‍ക്ക് പ്ലസ് ടുവിന് വാങ്ങണം. www.bitsadmission.com വഴി മാര്‍ച്ച്‌ 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം.

Related News