Loading ...

Home Education

ജവാഹര്‍ലാല്‍ നെഹ്രു സെന്ററില്‍ മാസ്റ്റേഴ്‌സ്, ഗവേഷണ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബെംഗളൂരു ജക്കൂറിലെ കല്പിത സര്‍വകലാശാലയായ ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്‌ (ജെ.എന്‍.സി.എ.എസ്.ആര്‍.) മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ കെമിസ്ട്രി മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മെറ്റീരിയല്‍ കെമിസ്ട്രിയിലോ കെമിക്കല്‍ ബയോളജിയിലോ സ്‌പെഷ്യലൈസ് ചെയ്യാം. മെറ്റീരിയല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പിഎച്ച്‌.ഡി. പ്രോഗ്രാമുള്ളത്. മാസ്റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്സി. (ജാം) യോഗ്യത നേടിയവര്‍ക്ക് രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബിരുദത്തിന് 55ശതമാനം മാര്‍ക്കുവേണം. എം.എസ്സി. പ്രവേശനത്തിന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും. ഇന്റഗ്രേറ്റഡ് പിഎച്ച്‌.ഡി. പ്രവേശനം ജാം/ജെ. എന്‍.സി.എ.എസ്.ആര്‍. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ്. സയന്‍സ്, എന്‍ജിനിയറിങ് എന്നിവയിലെ പിഎച്ച്‌.ഡി, എം. എസ്. (എന്‍ജിനിയറിങ്), എം. എസ്. (റിസര്‍ച്ച്‌) എന്നീ ഗവേഷണ പ്രോഗ്രാമുകളിലേക്ക് എം. എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊരു ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈഫ് സയന്‍സസ്, ഇലക്‌ട്രോണിക്‌സ് എം.എസ്സി. ബിരുദധാരികള്‍, വിവിധ ബ്രാഞ്ചുകളിലെ എന്‍ജിനിയറിങ് ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍, എം.ഫാം. എന്നീ യോഗ്യതയുള്ളവര്‍ എം.ബി.ബി.എസ്., എം.ഡി. ബിരുദക്കാര്‍ എന്നിവര്‍ക്ക് സെന്ററിന്റെ വിവിധ യൂണിറ്റുകളില്‍ ഗവേഷണ അവസരങ്ങളുണ്ട്.ഏറ്റവും ഉയര്‍ന്ന യോഗ്യതയില്‍ കുറഞ്ഞത് 50ശതമാനം മാര്‍ക്ക് ഉണ്ടാവണം. കൂടാതെ, 2020 ഓഗസ്റ്റ് ഒന്നിന് സാധുതയുള്ള സി.എസ്.ഐ.ആര്‍. യു.ജി.സി. ഫെല്ലോഷിപ്പ് സ്‌കീമില്‍ നെറ്റ്- ജെ.ആര്‍.എഫ്./ഡി.ബി.ടി. ജെ. ആര്‍.എഫ്./ഐ.സി.എം.ആര്‍. ജെ.ആര്‍.എഫ്./ഇന്‍സ്പയര്‍ ജെ.ആര്‍.എഫ്./ഗേറ്റ്/ജസ്റ്റ്/ജി.പാറ്റ് എന്നിവയിലൊരു യോഗ്യതാപരീക്ഷാ സ്‌കോറും വേണം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 13 രാത്രി 11.59-നകം www. jncasr-admissions.in എന്ന സൈറ്റ് വഴി നല്‍കണം.

Related News