Loading ...

Home charity

ഈ മാസം വാടക വേണ്ട; കൊറോണ മൂലം കച്ചവടംകുറഞ്ഞ വ്യാപാരികള്‍ക്ക് ആശ്വാസവുമായി കെട്ടിട ഉടമ

ചാലിശ്ശേരി: കോവിഡ് 19 വൈറസ് ഭീതിയില്‍ കച്ചവടം കുറഞ്ഞതോടെ വാടക ഒഴിവാക്കി വ്യാപാരികള്‍ക്ക് ആശ്വാസവുമായി കെട്ടിടഉടമ ചാലിശ്ശേരി സ്വദേശി സി.à´‡. ചാക്കുണ്ണി. കോഴിക്കോട് മൊയ്തീന്‍പള്ളി റോഡ്, ബേബി ബസാര്‍ എന്നിവിടങ്ങളിലെ 60 കടമുറികളുടെ മാര്‍ച്ചിലെ വാടകയാണ് ഒഴിവാക്കിയത്. കടമുറികളിലെ കുറച്ചുപേര്‍ ദിവസവാടക നല്‍കുന്നവരാണ്. കച്ചവടം കുറഞ്ഞ് ദിവസവരുമാനം ഇല്ലാതായതോടെ വാടക നല്‍കാന്‍ കഴിയാതെയായി. കച്ചവടക്കാരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞതോടെ മാര്‍ച്ചിലെ വാടക വേണ്ടെന്നുവെയ്ക്കാന്‍ ചാക്കുണ്ണിയും ബന്ധുക്കളും തയ്യാറായി. വാടക ഒഴിവാക്കിയെന്ന തീരുമാനം വ്യാപാരികള്‍ക്കും സന്തോഷം നല്‍കി. à´ˆ മാതൃകയില്‍ മറ്റുചില കെട്ടിടഉടമകളും വാടക ഒഴിവാക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ചാലിശ്ശേരി അങ്ങാടിയില്‍ താമസിക്കുന്ന ചെറുവത്തൂര്‍ ചാക്കുണ്ണി 1962-ല്‍ ആണ് കോഴിക്കോട്ട് എത്തിയത്. മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, സ്റ്റേറ്റ് ജി.എസ്.à´Ÿà´¿. പരാതിപരിഹാരസമിതിയംഗം,  ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍, സിറ്റി ബാങ്ക്, ലാഡര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related News