Loading ...

Home Education

പ്ലസ്ടുക്കാര്‍ക്ക് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനുകീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി (ഐ.ജി.ആര്‍.യു.എ), ഉത്തര്‍പ്രദേശ് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യാത്രാ, ചരക്കു വിമാനങ്ങള്‍ പറപ്പിക്കുന്നതിനുവേണ്ട ലൈസന്‍സാണ് സി.പി.എല്‍. സാധാരണഗതിയില്‍ 24 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. എന്നാല്‍, വിദ്യാര്‍ഥിയുടെ അക്കാദമിക്, ഫ്‌ളൈയിങ് മികവുകള്‍ക്കനുസരിച്ചായിരിക്കും കോഴ്‌സ് പുരോഗതി. യോഗ്യത പ്ലസ്ടു ആണ് യോഗ്യത. ജനറല്‍ വിഭാഗക്കാരെങ്കില്‍ ഇംഗ്ലീഷിന് 50-ഉം മാത്തമാറ്റിക്‌സിനും ഫിസിക്‌സിനും കൂടി (രണ്ടിലും ജയിച്ച്‌) 50-ഉം ശതമാനം മാര്‍ക്ക് പ്ലസ്ടുവിന് നേടിയിരിക്കണം. മൊത്തം ഫീസ് 45 ലക്ഷം രൂപയാണ്. മറ്റുചെലവുകള്‍ക്ക് ഏകദേശം 2 ലക്ഷം രൂപകൂടി വേണ്ടിവരും. എല്ലാ വിഭാഗക്കാര്‍ക്കും ഒരേ ഫീസ് ഘടനയാണ്. പ്രവേശനം നേടുന്നവര്‍ക്ക്, സി.പി.എല്‍. കോഴ്‌സിനൊപ്പം നടത്തുന്ന ത്രിവത്സര ബി.എസ്‌സി. (ഏവിയേഷന്‍) കോഴ്‌സ് പഠിക്കാനും അവസരം കിട്ടും. അപേക്ഷ www.igrua.gov.in -ല്‍ 'ഐ.ജി.ആര്‍.യു.എ. എന്‍ട്രന്‍സ്' ലിങ്ക് വഴി നല്‍കാം. അപേക്ഷാഫീസ് 12,000 രൂപയാണ്. പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ബാങ്ക് ചലാന്‍ വഴി അപേക്ഷാഫീസ് അടയ്ക്കുന്നവര്‍ ഏപ്രില്‍ 17-നകവും ഓണ്‍ലൈനായി ഫീസടയ്ക്കുന്നവര്‍ 28-നകവും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ പരീക്ഷ, വൈവ/അഭിമുഖം, പൈലറ്റ് അഭിരുചി പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മേയ് 21-ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും കേന്ദ്രമാണ്. പ്രവേശനപരീക്ഷ ജനറല്‍ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, റീസണിങ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍നിന്നുമുള്ള, 10+2 നിലവാരത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാലും മാര്‍ക്കു നഷ്ടപ്പെടില്ല. പരീക്ഷയില്‍ യോഗ്യതനേടാന്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് ബാധകമാക്കുന്ന കട്ട് ഓഫില്‍നിന്ന് അഞ്ചുശതമാനം കുറച്ചുള്ള മാര്‍ക്കായിരിക്കും, പട്ടിക/ മറ്റു പിന്നാക്ക/സാമ്ബത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് ബാധകമാക്കുക.

Related News