Loading ...

Home Education

കോവിഡ് പഠനങ്ങള്‍ക്ക് ഗ്രാന്റുമായി സി.എസ്.ഐ.ആര്‍.

കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സി.എസ്.ഐ.ആര്‍.) പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ആദ്യ പദ്ധതിയനുസരിച്ച്‌ വ്യവസായ മേഖല, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയ്ക്ക് സി.എസ്.ഐ.ആര്‍. - ന്യൂ മില്ലേനിയം ഇന്ത്യന്‍ ടെക്നോളജി ലീഡര്‍ഷിപ്പ് ഇനിഷ്യേറ്റീവ് പദ്ധതിക്ക് കീഴില്‍ പ്രൊപ്പോസലുകള്‍ നല്‍കാം. ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത കമ്ബനികളായിരിക്കണം. ഒറ്റയ്ക്കോ അക്കാദമിക് സ്ഥാഥാപങ്ങള്‍, ദേശീയ ലബോറട്ടറികള്‍ എന്നിവയുമൊത്തുള്ള പ്രൊപ്പോസല്‍ നല്‍കാം. രണ്ടാം പദ്ധതി സി.എസ്.ഐ.ആര്‍. ലബോറട്ടറികള്‍ക്കുള്ളതാണ്. ഒരു വര്‍ഷ കാലയളവിലേക്കുള്ളതാണ് പ്രോജക്‌ട്.ബാഹ്യ സ്ഥാപനങ്ങളുമായോ, വ്യവസായ സ്ഥാപനങ്ങളുമായോ ചേര്‍ന്നുള്ള ഔട്ട് സോഴ്സിങ് രീതിയും പരിഗണിക്കും. പ്രൊപ്പോസുകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ അഞ്ച്. വിവരങ്ങള്‍ക്ക്: www.csir.res.in/whats-new

Related News