Loading ...

Home Education

കൊറോണക്കാലത്ത് പരിശീലിക്കാം ഓണ്‍ലൈന്‍ പഠനം

ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ഇപ്പോള്‍ ധാരാളം അവസരങ്ങളുണ്ട്. അതും പണച്ചെലവില്ലാതെ. കോഴ്‌സുകളുടെ അംഗീകാരത്തെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട. പേരുകേട്ട സര്‍വകലാശാലകളും സ്ഥാപനങ്ങളുമാണ് കോഴ്‌സുകള്‍ മൂക് (മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സസ്) പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്. ജോലിയുടെയും മറ്റും തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകള്‍ പ്രയോജനപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടാമെന്നതാണ് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പ്രത്യേകത. മിക്ക ഓണ്‍ലൈന്‍ കോഴ്‌സുകളിലും വെര്‍ച്വല്‍ സ്റ്റഡി ഫോറങ്ങളുണ്ട്. അതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയത്തിനും അധ്യാപകരും മറ്റ് വിദ്യാര്‍ഥികളുമായും സംവദിക്കാനുള്ള അവസരവും ലഭിക്കുംമാനവശേഷി മന്ത്രാലയവും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും ചേര്‍ന്നു നടത്തുന്ന സ്വയം ( www.swayam.gov.in ) ഓണ്‍ലൈന്‍ കോഴ്‌സുകള്‍ രജിസ്‌ട്രേഷനില്ലാതെ സൗജന്യമായി ലഭിക്കും. പ്രവേശനപരീക്ഷയില്ല. ഓണ്‍ലൈന്‍ ടെക്സ്റ്റ് ബുക്കുകളും വീഡിയോയുമുണ്ട്. ഓരോ വര്‍ഷവും ജൂണ്‍ ഒന്നിനും നവംബര്‍ ഒന്നിനും കോഴ്സുകളുടെ വിവരം പ്രസിദ്ധീകരിക്കും. https://storage.googleapis.com/uniquecourses/online.html

Related News