Loading ...

Home Education

അറിയാം 'മൂക്‌' കോഴ്‌സുകള്‍, പഠിക്കാം വീട്ടിലിരുന്ന്

തിരുവനന്തപുരം ലോകത്താര്‍ക്കും എവിടെയിരുന്നും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്സുകള്‍ ആണ് ‘മൂക്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍. കോവിഡ്–- 19 വൈറസ് വ്യാപനം തടയാന്‍ രാജ്യം അടച്ചിട്ട് എല്ലാവരും വീട്ടിലിരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ജീവിതത്തിന്റെ സര്‍വമേഖലകളിലുള്ളവര്‍ക്കും വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കാനും അവയെക്കുറിച്ചറിയാനും താല്‍പ്പര്യമുണ്ട്. ലോകോത്തര സര്‍വകലാശാലമുതല്‍ പ്രദേശിക പഠനകേന്ദ്രങ്ങള്‍വരെ ‘മൂക്’ കോഴ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര–- ദേശീയതലത്തില്‍ ഫീസ് ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക് കോഴ്സുകള്‍ ധാരളമുണ്ട്ഇന്ത്യയില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് ചുക്കാന്‍പിടിക്കുന്ന യുജിസി, സാങ്കേതികവിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന എഐസിടിഇ, ഓപ്പണ്‍ സര്‍വകലാശാലകള്‍, കേന്ദ്ര–- സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പ്രവേശന പരീക്ഷാ ഏജന്‍സികള്‍ എന്നിവ മൂക് കോഴ്സുകളും നിലവില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്സുകളില്‍ തുടര്‍പഠനത്തിനുള്ള പഠനവിഭവങ്ങള്‍ ഒരുക്കിയുള്ള ഓണ്‍ലൈന്‍ കോഴ്സുകളും വിഭാവനം ചെയ്യുന്നു. വിവിധ അക്കാദമികള്‍ യൂ ട്യുബിലും പഠനവിഭവങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മൂക്, ഓണ്‍ലൈന്‍ പഠന വിഭവങ്ങള്‍ ലഭ്യമാകുന്ന വെബ്സൈറ്റുകളില്‍ പ്രധാനപ്പെട്ടവ ചുവടെ: സ്വയം-: https://swayam.gov.in, യുജിസി പി ജി മൂക്സ്: http://ugcmoocs.inflibnet.ac.in, ഇ-പിജി പാഠശാല: epgp.inflibnet.ac.in, സിഇഎസ് : http://cec.nic.in), സ്വയംപ്രഭ: https://www.swayamprabha.gov.in), സിഇസി–--യുജിസി യുട്യൂബ് ചാനല്‍:https://www.youtube.com, ദേശീയ ഡിജിറ്റല്‍ ലൈബ്രറി: https://ndl.iitkgp.ac.in, ശോധ്ഗംഗാ: https://shodhganga.inflibnet.ac.in ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in, വിദ്വാന്‍: https://vidwan.inflibnet.ac.in, ഇഗ്നോ: http://www.ignou.ac.in, സമഗ്ര: https://samagra.kite.kerala.gov.in, വീഡിയോ കോഴ്സ്: https://www.udemy.com, ഉഡാസിറ്റി: https://www.udacity.com, ഇഡിഎക്സ്: http://www.edx.org, കോഴ്സെറ: https://www.coursera.org, എലിസണ്‍: https://alison.com, അക്കൗണ്ടിങ്: .https://www.learnaccountingforfree.com, എംആര്‍യു: https://mru.org, കോഡ് അക്കാദമി: https://www.codecademy.com, ഫ്യൂച്ചര്‍ ലേണ്‍: https://www.futurelearn.com, 22 ലിന്‍ഡാ: https://www.lynda.com, ഖാന്‍ അക്കാദമി: https://www.khanacademy.org, ഗ്രജ്വേറ്റ് ഗുരു: https://graduateguru.in, സ്കില്‍ ഷെയര്‍: https://www.skillshare.co

Related News