Loading ...

Home Education

വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ രജിസ്ട്രേഷനും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തും

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷനും ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍, വിദേശത്ത് പഠിക്കുന്ന മലയാളിവിദ്യാര്‍ഥികളുടെ കണക്ക് സര്‍ക്കാരിലോ നോര്‍ക്കയിലോ ലഭ്യമല്ല. നോര്‍ക്ക റൂട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്ട്രേഷന്‍ സൗകര്യം നിലവില്‍വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഐ.ഡി. കാര്‍ഡ് ലഭ്യമാക്കും. രജിസ്റ്റര്‍ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വിമാനയാത്രാക്കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

Related News