Loading ...

Home Education

കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് 21 മുതല്‍

തിരുവനന്തപുരം: കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ത്തിവച്ച സര്‍വകലാശാലകള്‍ പരീക്ഷകള്‍ തുടങ്ങുന്നു. കേരള സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21 ന് തുടങ്ങും. വിദൂര വിദ്യാഭ്യാസ കോഴ്‌സ് പരീക്ഷ മെയ് 25 മുതല്‍ ആരംഭിക്കാനാണ് തീരുമാനം.എല്‍എല്‍ബി പരീക്ഷകള്‍ ജൂണ്‍ എട്ടുമുതല്‍ ആരംഭിക്കും. പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്‍കിയിട്ടുണ്ട്.മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല അറിയിച്ചു.

Related News