Loading ...

Home Education

എസ്​.എസ്​.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ്​ 26 മുതല്‍

തിരുവനന്തപുരം: സംസ്​ഥാനത്ത്​ എസ്​.എസ്​.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ലോക്​ഡൗണിന്​ മുമ്ബ്​ പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ്​ എസ്​.എസ്​.എല്‍.സി വിദ്യാര്‍ഥികള്‍ക്ക്​ ഇനി നടക്കാനുള്ളത്​. മെയ്​ 26 മുതല്‍ 28 വരെയാണ്​ പരീക്ഷ. മെയ്​ 26ന്​ കണക്ക്​, 27ന്​ ഫിസിക്​സ്​, 28ന്​ ​െകമിസ്​ട്രി എന്നിങ്ങനെയാണ്​ പരീക്ഷ ക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക്​ ശേഷമാണ്​ നടക്കുക.ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ്​ 26 മുതല്‍ 30 വരെ നടക്കും. പ്ലസ്​ വണ്‍, പ്ലസ്​ ടു പരീക്ഷകള്‍ രാവിലെയാണ്​ നടക്കുക.

Related News