Loading ...

Home Education

മെഡിക്കല്‍ പിജി പരീക്ഷ ജൂണ്‍ 29ന്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം : കോവിഡ് രോ​ഗവ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല മാറ്റിവച്ച മെഡിക്കല്‍ പിജി (എംഡി,എംഎസ്) (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 29ന് നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് മേയ് 28 മുതല്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.ജൂണ്‍ 9 ആണ് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന സമയപരിധി. മാര്‍ച്ചില്‍ നടത്തിയ ഫസ്റ്റ് ബിച്ച്‌എംഎസ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് സര്‍വകലാശാല ആസ്ഥാനത്ത് മേയ് 27ന് ആരംഭിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Related News