Loading ...

Home Education

സംസ്‌ഥാനത്തെ കോളജുകളില്‍ സീറ്റ്‌ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : കോവിഡിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തെ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളില്‍ സീറ്റ്‌ വര്‍ധിപ്പിച്ചു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌ സംസ്‌ഥാനത്തിനു പുറത്തുപോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണു നടപടി. ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക്‌ ഈ അധ്യയനവര്‍ഷത്തേക്കു മാത്രമാണു സീറ്റ്‌ വര്‍ധന.
ബിരുദ കോഴ്‌സുകള്‍ക്ക്‌ പരമാവധി 70 സീറ്റ്‌ വരെയാക്കാമെന്നാണു തീരുമാനം. നിലവില്‍ 50- 60 സീറ്റുകളാണുള്ളത്‌. പരിധി ഉയര്‍ത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതല്‍ 20 സീറ്റുവരെ വര്‍ധിക്കും. ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ സയന്‍സ്‌ വിഷയങ്ങളില്‍ പരമാവധി 25 സീറ്റും ആര്‍ട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളില്‍ 30 സീറ്റും വര്‍ധിപ്പിക്കും. à´¸à´°àµâ€à´•àµà´•à´¾à´°à´¿à´¨àµâ€Œ അധിക സാമ്ബത്തികബാധ്യതയില്ലാതെ സീറ്റ്‌ വര്‍ധിപ്പിക്കാനുള്ള അധികാരം കോളജുകള്‍ക്കാണ്‌.
കോളജുകളുടെ അടിസ്‌ഥാനസൗകര്യവും അക്കാഡമിക്‌ ശേഷിയും പരിശോധിച്ച്‌ സര്‍വകലാശാലകള്‍ ഉറപ്പുവരുത്തണം. നിലവില്‍ കൂടുതല്‍ സീറ്റുണ്ടെങ്കില്‍ അവ നിലനില്‍ക്കും. വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ പുതിയ അക്കാഡമിക്‌ വര്‍ഷത്തെ അലോട്ട്‌മെന്റ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തും. കോവിഡ്‌കാലത്ത്‌ അര്‍ഹതയുള്ള ഒരു വിദ്യാര്‍ഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്നു ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

Related News