Loading ...

Home Education

ഐഐടി പ്രവേശനം: ഇക്കുറി പ്ലസ് ടു മാര്‍ക്ക് നിബന്ധനയില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പ്രവേശനത്തിന് ഇത്തവണ പ്ലസ് ടു മാര്‍ക്ക് കണക്കാക്കില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനൊപ്പം (ജെഇഇ) പന്ത്രണ്ടാം ക്ലാസിലെ പ്രകടനം കൂടി വിലയിരുത്തിയാണ് സാധാരണ ഐഐടി പ്രവേശനം. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ ഇക്കുറി പൂര്‍ത്തിയാക്കാത്തതിനാല്‍ ഐഐടി പ്രവേശനത്തിന് അതു പരിഗണിക്കില്ലെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. 75 ശതമാനം മാര്‍ക്ക് എന്ന നിബന്ധന ഇല്ലാതെ തന്നെ എല്ലാവരും ഇത്തവണ ഐഐടി പ്രവേശനത്തിന് യോഗ്യരായിക്കുമെന്ന് മന്ത്രി പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായ എല്ലാവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷ എഴുതാം. കോവിഡ് വ്യാപനം മൂലം ഇക്കുറി സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കാനായിരുന്നില്ല. തുടര്‍ന്ന എഴുതിയ പരീക്ഷകളിലെ പ്രകടനവും ഇന്റേണല്‍ മാര്‍ക്കും വിലയിരുത്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

Related News