Loading ...

Home health

ഉരുക്കുവെളിച്ചെണ്ണയ്ക്ക് പ്രതീക്ഷ by വീണാറാണി ആര്‍

തേങ്ങാപാല്‍ തിളപ്പിച്ചുണ്ടാക്കുന്ന ഉരുക്കുവെളിച്ചെണ്ണ പണ്ട് നമ്മുടെ ആഹാരവും ഔഷധവുമായിരുന്നു. തേങ്ങവെന്ത വെളിച്ചെണ്ണയെന്നതും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നതും ഉരുക്കുവെളിച്ചെണ്ണയുടെ അപരനാമങ്ങള്‍. പാശ്ചാത്യരാജ്യങ്ങളില്‍ സ്പോര്‍ട്സ് ഡ്രിങ്കുകളില്‍ ചേര്‍ത്തും എനര്‍ജിബാറായും  വെര്‍ജിന്‍ ഓയില്‍ വെന്നിക്കൊടി പാറിക്കുന്നു. 

 à´•àµŠà´ªàµà´°à´¯à´¿à´²àµâ€ നിന്നല്ലാതെ തേങ്ങാപാല്‍ ചൂടാക്കിയോ അല്ലാതെയോ വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണ് പേരു സൂചിപ്പിക്കുന്നതുപോലെ ഉരുക്കുവെളിച്ചെണ്ണ. ഉരുളിയില്‍ തേങ്ങാപാല്‍ വെന്തുവരുമ്പോഴുള്ള നറുംമണം ഉരുക്കുവെളിച്ചെണ്ണയുടെ കൈയൊപ്പ്.

ഇതില്‍നിന്നു ‘ഭിന്നമായി തേങ്ങാപാല്‍ ഈസ്റ്റ് ഉപയോഗിച്ച് മൂന്നുദിവസം പുളിപ്പിച്ചെടുത്തും വെര്‍ജിന്‍ ഓയില്‍ തയ്യാറാക്കാം.പുളിപ്പിച്ച തേങ്ങാപാലില്‍നിന്നു വേര്‍തിരിഞ്ഞുവരുന്ന എണ്ണ ചെറുതായി ചൂടാക്കി ഈര്‍പ്പം നീക്കിയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉരുക്കുവെളിച്ചെണ്ണ ഇന്ന് തയ്യാറാക്കുന്നത്. ഫിലിപ്പീന്‍സിലെ ഇന്‍ഡസ്ട്രി ബ്യൂറോ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് വെര്‍ജിന്‍ ഓയിലില്‍ ജലാംശം 20 ശതമാനത്തില്‍ കൂടാനോ കൃത്രിമ ചേരുവകള്‍ ചേര്‍ക്കാനോ പാടില്ല. തേങ്ങയുടെ രുചിയും മണവും ഉരുക്കുവെളിച്ചെണ്ണയ്ക്ക് നിര്‍ബന്ധം. ഫിലിപ്പീന്‍സും ഇന്തോനേഷ്യയും വെര്‍ജിന്‍ ഓയില്‍ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഏറെ മുന്നിലാണ്. 
    
വര്‍ഷങ്ങളായി വിലയില്‍ മാറ്റമില്ലാതെ തേങ്ങയുടെ ശോഭനമായ ഭാവി ഉരുക്കുവെളിച്ചെണ്ണയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വെര്‍ജിന്‍ ഓയിലിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ കരളില്‍ നേരിട്ടെത്തി ഊര്‍ജമായി മാറുന്നുവെന്ന് വിദഗ്ധര്‍. ഇതിനുപുറമെ നിരവധ ആരോഗ്യകാരണങ്ങളാലും à´ˆ വെളിച്ചെണ്ണ ഉത്തമമായതുകൊണ്ട് കാര്‍ഷികരംഗം ഇതേക്കറുച്ചും കാര്യമായി ചിന്തിക്കണം. 
(കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)

Related News