Loading ...

Home India

കത്തോലിക്കാസഭയും ഓർത്തഡോക്സ് സഭയും യോജിച്ച് ബൈബിൾ വിവർത്തനം നടത്താന്‍ ധാരണ

കോട്ടയം: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സഭയും സംയുക്തമായി ബൈബിൾ വിവർത്തനത്തിനു രൂപം നൽകാൻ സഭൈക്യ ചർച്ചകൾക്കായുള്ള അന്തർദേശീയ ദൈവശാസ്ത്രസമിതിയുടെ സമ്മേളനത്തില്‍ ധാരണയായി. പൊതുവായ ബൈബിൾ വ്യാഖ്യാനവും സഭാപിതാക്കന്മാരുടെ പഠനവും കൂടുതൽ യോജിപ്പിനും പൊതുസാക്ഷ്യത്തിനും സാഹചര്യം സൃഷ്ടിക്കുമെന്നും സമ്മേളനം വിലയിരുത്തി. 

മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ സഭാചരിത്രത്തിലും സഭാപിതാക്കന്മാരുടെ പഠനത്തിലും യോജിപ്പോടെ മുന്നോട്ട് നീങ്ങുന്നതില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ നടത്തിയത്. കൂടുതൽ ഗവേഷണ മേഖലകളും സ്രോതസുകളും ചർച്ചചെയ്യപ്പെട്ട സമ്മേളനത്തിൽ സഭകളുടെ നിലവിലുള്ള കൂട്ടായ്മ അതിന്റെ പരിമിതികളോടെ എല്ലാ തലങ്ങളിലും അനുഭവവേദ്യമാക്കാൻ ഉതകുന്ന മാർഗനിർദേശങ്ങൾക്കും രൂപം നൽകി. 

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാർ ബർണബാസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, യോഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ. à´«à´¾. കോശി വൈദ്യൻ, à´«à´¾. ബേബി വർഗീസ്, à´«à´¾. à´’.തോമസ്, à´«à´¾. റെജി മാത്യു, à´«à´¾. ജോസ് ജോൺ, à´«à´¾. ഏബ്രഹാം തോമസ് എന്നിവര്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളായി ചര്‍ച്ചകളില്‍ പങ്കെടുത്തു. 

കത്തോലിക്കാസഭയുടെ പ്രതിനിധികളായി ബിഷപ് ബ്രയാൺ ഫാരൽ, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മൽപാൻ മാത്യു വെള്ളാനിക്കൽ, റവ.ഡോ. സേവ്യർ കൂടപ്പുഴ, റവ.ഡോ. ജേക്കബ് തെക്കേപറമ്പിൽ, à´«à´¾.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ഫിലിപ്പ് നെൽപുരപ്പറമ്പിൽ, മോൺ.ഗബ്രിയേൽ ക്വിക്കോ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ മതന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ചു പശ്ചിമേഷ്യയിലെ ക്രൈസ്തവരോടും സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം ലോകത്ത് ഉണ്ടാകുവാന്‍ പ്രാർത്ഥനാ നിരതമാകാൻ സമ്മേളനം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

Related News