Loading ...

Home Education

റെക്കോഡിലേക്ക് ഐഎസ്ആര്‍ഒ : 103 ഉപഗ്രഹം ഒറ്റ റോക്കറ്റ് by ദിലീപ് മലയാലപ്പുഴ

ബഹിരാകാശത്ത്  സാങ്കേതിക മികവിന്റെയും തികവിന്റെയും വിസ്മയം തീര്‍ക്കുകയാണ് ഐഎസ്ആര്‍ഒ. തദ്ദേശീയ സാങ്കേതികവിദ്യയില്‍ ചന്ദ്രനും കടന്ന് ചൊവ്വവരെ എത്തിയ ദൌത്യങ്ങള്‍...സൂര്യനിലേക്ക് പായാനുള്ള തയ്യാറെടുപ്പുകള്‍... അന്തരീക്ഷവായു 'ശ്വസിച്ച്' കുതിക്കുന്ന വിക്ഷേപണവാഹനം... ഭാരംകൂടിയ ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ്... പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഗവേഷണലക്ഷ്യങ്ങള്‍.... തുമ്പയിലെ ചെറു കടലോരഗ്രാമത്തില്‍നിന്ന് അരനൂറ്റാണ്ടും നൂറിലേറെ ദൌത്യങ്ങളും പിന്നിട്ട് കുതിക്കുന്ന ഐഎസ്ആര്‍ഒ വീണ്ടും അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു.ഒറ്ററോക്കറ്റില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 103  ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയെന്ന അത്യന്തം സങ്കീര്‍ണമായ ദൌത്യത്തിനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. ലോകത്തെ ഒരു ബഹിരാകാശ ഏജന്‍സിക്കും കഴിയാത്ത ദൌത്യമാണിത്. ഒറ്റക്കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത് സര്‍വകാല റെക്കോഡാകും. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിനുപിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് കൃത്യതയോടെ ഇറക്കിവിടുന്നതില്‍ വിജയിച്ചാല്‍ അത് ഐഎസ്ആര്‍ഒയുടെ സാങ്കേതികമികവില്‍ ഒരു പൊന്‍തൂവല്‍കൂടിയാകും. ബഹിരാകാശത്ത് 'പൂര'ത്തിനൊരുങ്ങുന്ന ഐഎസ്ആര്‍ഒയ്ക്ക് വെല്ലുവിളികള്‍ ഏറെയാണ്.അടുത്തമാസം അവസാനമാകും വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്്എല്‍വിയാണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുക. തിരുവനന്തപുരം വിഎസ്എസ്സി വികസിപ്പിച്ച എക്സല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി റോക്കറ്റാണ് ഇക്കുറി ഉപയോഗിക്കുന്നത്. 
എണ്‍പത്തിമൂന്ന് ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നതിനാണ് നേരത്തെ നിശ്ചയിച്ചതെങ്കിലും  കൂടുതല്‍ രാജ്യങ്ങളും സ്ഥാപനങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇവയില്‍ കാര്‍ട്ടോസാറ്റടക്കം ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുണ്ടാകും. 700 കിലോഗ്രാമാണ് കാര്‍ട്ടോസാറ്റ് ഭാരം.  ബാക്കിയുള്ളവ മറ്റ് രാജ്യങ്ങളുടേതാണ്. അമേരിക്കന്‍ നാനോ ഉപഗ്രഹങ്ങളാണ് ഇവയിലേറെയും.  മൂന്നുമുതല്‍ 25 കിലോഗ്രാംവരെയുള്ള ഉപഗ്രഹങ്ങളാണിവ.
ഒന്നിലധികം ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ചരിത്രം നേരത്തെതന്നെ ഐഎസ്ആര്‍ഒയ്ക്കുണ്ട്. ഒറ്ററോക്കറ്റില്‍ 20 ഉപഗ്രഹങ്ങളെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒ കരുത്തുതെളിയിച്ചിരുന്നു.2014ല്‍ ഒറ്ററോക്കറ്റില്‍ 37 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് à´ˆ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കന്‍ സ്പേസ് ഏജന്‍സി  29 ഉപഗ്രഹങ്ങളുമായി തൊട്ടു പിന്നാലെയുണ്ട്.അതിരുകളില്ലാത്ത ആകാശത്തിലേക്ക്സി രാമചന്ദ്രന്‍

തമിഴ്നാട്ടിലും ആന്ധ്രാതീരങ്ങളിലും കനത്ത നാശനഷ്ടം വിതച്ച് 140 à´•à´¿. മീറ്റര്‍ വേഗത്തില്‍ പാഞ്ഞുപോയ വര്‍ധ ചുഴലിക്കാറ്റിന്റെ ഭീകരതാണ്ഡവത്തില്‍നിന്ന് പതിനായിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനായതെങ്ങനെ? ഐഎസ്ആര്‍ഒയുടെ പ്രകൃതിദുരന്ത മുന്നറിയിപ്പുസംവിധാനത്തിന്റെ പിഴവുറ്റ നിര്‍വഹണശേഷിയാണ് ഇതിനു കാരണമെന്ന് അധികമാരും അറിഞ്ഞിരിക്കില്ല. ഇന്‍സാറ്റ് 3ഡിആര്‍, സ്കാറ്റ്സ 1  (INSAT 3DR, SCATSA-1) à´Žà´¨àµà´¨àµ€ ഉപഗ്രഹങ്ങളിലൂടെയാണ് കൊടുങ്കാറ്റിന്റെ വേഗവും ദിശയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ആര്‍ഒ ശേഖരിച്ചതും അത് ബന്ധപ്പെട്ട വകുപ്പുകളുടെ നടപടികള്‍ക്കായി കൈമാറിയതും.103 ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്റില്‍ ഒരുമിച്ചയച്ച് മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഐഎസ്ആര്‍ഒ, സമാന്തരമായി ചാന്ദ്രയാന്‍ 2, മംഗള്‍യാന്‍ 2 എന്നു പദ്ധതികളുമായും മുന്നോട്ടുപോകുകയാണ്. ക്രയോജനിക് സാങ്കേതികവിദ്യ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞുവെങ്കിലും ജിഎസ്എല്‍വിയെ പിഎസ്എല്‍വി പോലെ പൂര്‍ണവിശ്വാസയോഗ്യമായ ഒന്നാക്കിത്തീര്‍ക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ഒന്നോ രണ്ടോ വിജയംമാത്രം പോരാ. ഇന്‍സാറ്റ് 3ഡിആര്‍ എന്ന ഉപഗ്രഹത്തെ ഇതിനകംതന്നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് ജിഎസ്എല്‍വി എഫ് 05 (GSLV- FO5)എന്ന വാഹനമാണെന്ന് ഓര്‍മിക്കുക.1957ല്‍ സോവിയറ്റ് യൂണിയന്‍ സ്പുട്നിക് വിക്ഷേപണത്തിലൂടെ ലോകത്തെ ഞെട്ടിച്ച് ഒരുവര്‍ഷത്തിനകംതന്നെ ഇന്ത്യയും അണുശക്തിവകുപ്പിനു കീഴില്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1962ലാണ് ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ സ്പേസ് റിസര്‍ച്ച് (INCOSPAR) à´Žà´¨àµà´¨ സംഘടന വിക്രമം സാരാഭായിയുടെ അധ്യക്ഷതയില്‍ സ്ഥാപിച്ചത്. 1963ല്‍തന്നെ ഇന്ത്യന്‍ മണ്ണില്‍നിന്നും ഒരു റോക്കറ്റ്, തുമ്പ എന്ന കടലോരഗ്രാമത്തെ വിറപ്പിച്ചുകൊണ്ട് വിക്ഷപിക്കപ്പെട്ടു. നാസയുമായും സോവിയറ്റ് യൂണിയനുമായും ഫ്രാന്‍സുമായും ജപ്പാനുമായും സഹകരിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള പ്രയാണം.അന്തരീക്ഷപഠനം, ഭൂസര്‍വേ, വാര്‍ത്താവിനിമയം, ഗോളന്തര സഞ്ചാരം, പ്രപഞ്ചപഠനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് അതതിനനുസരിച്ച ഉയരങ്ങളിലേക്ക്, അതതിനനുസരിച്ച ഉപകരണങ്ങളുമായി വിക്ഷേപണ വാഹനങ്ങള്‍ക്കു പോകേണ്ടതുണ്ട്. അതിനനുസരിച്ചാണ് വിവിധ വാഹനങ്ങളും രൂപകല്‍പ്പനചെയ്തു വികസിപ്പിച്ചെടുക്കേണ്ടത്. ഇതിന്റെയെല്ലാം നിര്‍വഹണം നടത്തുന്നതിന് സ്ഥാപനത്തിന്റെ ഘടനാസംവിധാനവും സൃഷ്ടിക്കേണ്ടതുണ്ട്. അന്ന് സാരാഭായിമുതല്‍ ഇന്ന് കിരണ്‍കുമാര്‍വരെ അതിനുള്ള പരിശ്രമം തുടരുകയാണ്.1969 ആഗസ്ത് 15നാണ് ഇന്നത്തെ ഐഎസ്ആര്‍ഒ  രൂപപ്പെടുത്തുന്നത്്. ഇതിനോടൊപ്പം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ്, സ്പേസ് കമീഷന്‍ തുടങ്ങിയ സംവിധാനങ്ങളും സര്‍ക്കാര്‍തലത്തില്‍ രൂപംകൊണ്ടു. ഐഎസ്ആര്‍ഒയുടെ കീഴില്‍ തിരുവനന്തപുരത്തുകൂടാതെ ശ്രീഹരിക്കോട്ട,  ബംഗളൂരു,  അഹമ്മദാബാദ്,  ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രധാന സ്ഥാപനങ്ങള്‍ നിലവില്‍വന്നു.ഇന്ത്യന്‍ ബഹിരാകാശവാഹനങ്ങള്‍ രോഹിണി സൌണ്ടിങ് റോക്കറ്റില്‍ തുടങ്ങി എസ്എല്‍വി, എഎസ്എല്‍വി, പിഎസ്എല്‍വി എന്നിവയും കടന്ന് ജിഎസ്എല്‍വിയുടെ ഏറ്റവും പുതിയ  മാതൃകയിലേക്കും കടക്കുകയാണ്. ഇന്‍സാറ്റ്, ജി സാറ്റ്, ഐആര്‍എസ് എന്നിങ്ങനെ വിവിധ ഉപഗ്രഹങ്ങളുടെ വിവിധ ശ്രേണികള്‍ ഇതിനകം ബഹിരാകാശത്തുണ്ട്.ആഗോള സാങ്കേതികരംഗം അതിവേഗം കുതിക്കുകയാണ്. ബഹിരാകാശരംഗവും അതോടൊപ്പമാണ്. വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും പ്രാപ്തി വര്‍ധിപ്പിക്കാനും ചെലവുചുരുക്കാനുമുള്ള പ്രയത്നമാണ് നമ്മുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം, അന്തരീക്ഷത്തിലെതന്നെ ഓക്സിജന്റെ ഉപയോഗം തുടങ്ങിയ നൂതനപദ്ധതികള്‍ പരീക്ഷണത്തിലും പ്രയോഗത്തിലുമുണ്ട്.  ജിഎസ്എല്‍വി-എംകെ3 (GSLV- Mk) à´¯àµà´Ÿàµ† വിജയകരമായ വിക്ഷേപണത്തോടെ ഒരു ഇന്ത്യന്‍ പൌരന്‍ സ്വന്തം വിക്ഷേപണവാഹനത്തില്‍ ബഹിരാകാശത്തിലെത്തുന്ന മുഹൂര്‍ത്തം ആഗതമായേക്കാം.ഉപഗ്രഹ അധിഷ്ഠിത സേവനങ്ങള്‍
ധാതുസമ്പത്തുകള്‍ കണ്ടെത്തുക, വാര്‍ത്താവിനിമയ സംവിധാനം കുറ്റമറ്റതാക്കുക, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, മെച്ചപ്പെട്ട വിദ്യാഭ്യാസവും ചികിത്സയും രാജ്യത്തിന്റെ കുഗ്രാമങ്ങളില്‍പ്പോലും എത്തിക്കുക, വിമാനങ്ങളെ സുഗമമായി ഇറങ്ങാന്‍ സഹായിക്കുക, 'നാവിക്' ഉള്‍പ്പടെയുള്ള ഗതിനിര്‍ണയ സംവിധാനമുപയോഗിച്ച് യാത്രകളെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നിങ്ങനെയുള്ള ജനകീയപദ്ധതികള്‍ക്കൊപ്പം പ്രപഞ്ചത്തെ പഠിക്കുക എന്ന ദൌത്യംകൂടി ഉപഗ്രഹവിക്ഷേപണങ്ങള്‍ക്കുണ്ട്.
ജീവിതസൌകര്യങ്ങളില്‍ ഭൌതിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനോടൊപ്പം ജനങ്ങളുടെ ഭൌതികനിലവാരം ഉയരാനും അതു സഹായിക്കും. ചൊവ്വാദോഷവും രാഹുകാലവും എല്ലാം നിയന്ത്രിക്കുന്ന മാനസികാവസ്ഥയുടെ യാഥാസ്ഥിതിക ഗുരുത്വത്തെ ഭേദിക്കുന്ന റോക്കറ്റുകള്‍ ഇനിയും അനേകം ഉയരാം.ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും മറ്റു ജീവനക്കാരും ഇന്ന് വിശ്രമമില്ലാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവധിയിലുള്ളവരെപ്പോലും ആവശ്യാനുസരണം തിരികെവിളിക്കുന്നു. പ്രത്യവലോകന മീറ്റിങ്ങുകള്‍ മിക്കവാറും പ്രവൃത്തിസമയം കഴിഞ്ഞാണ്. സ്ഥാപനത്തിന് മൊത്തത്തില്‍ ഒഴിവുദിവസം എന്ന ഒന്നില്ല. വികസിത ലോക വിദ്യാഭ്യാസ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്നണിയിലുള്ള ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍നിന്നുവരുന്നവരെ സന്നിവേശിപ്പിച്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയെടുക്കുന്ന ഐഎസ്ആര്‍ഒയുടെ പരിശീലനരീതിയും ശ്രദ്ധേയമാണ്. ഇപ്പോള്‍ സ്വന്തമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്.ഏതു സ്ഥാപനത്തിന്റെയും തലപ്പത്തുള്ള ഏതാനും ചിലരുടെ പേരുകള്‍ മാത്രമേ പ്രസിദ്ധിയിലേക്കുവരൂ. അണിയറയില്‍ പ്രവര്‍ത്തിക്കുന്ന അജ്ഞാതരായ അനവധി ഭാവനാശാലികളുടെ ശ്രമഫലമായ ഭാഗഥേയമാണ് ഈ വിജയം. അറിയപ്പെടാതെ പോകുന്ന അത്തരം അനേകരെയും ഇവിടെ നമുക്ക് മനസ്സാ നമിക്കാം.

Related News