Loading ...

Home Education

കൊവിഡ് കേസുകള്‍ ഇല്ല: ലക്ഷദ്വീപില്‍ സെപ്തംബര്‍ 21ന് സ്കൂളുകള്‍ തുറക്കും

കവരത്തി : പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്‌കൂളുകള്‍ സെപ്തംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച്‌ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. രക്ഷകര്‍ത്താക്കള്‍ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാന്‍ എന്നാണ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ഘട്ടം മുതല്‍ തന്നെ ലക്ഷദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Related News