Loading ...

Home Education

പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ട, ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ പാ​ടി​ല്ല; അ​ധ്യ​യ​നം നീട്ടാമെന്ന് വി​ദ​ഗ്​​ധ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ള്‍​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്​. സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ വൈ​കി​യാ​ലും അ​ധ്യ​യ​ന​വ​ര്‍​ഷം ഉ​പേ​ക്ഷി​ക്കു​ക​യോ പാ​ഠ്യ​പ​ദ്ധ​തി ചു​രു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സമിതി ശു​പാ​ര്‍​ശ ചെ​യ്​​തു. എ​സ് സി ഇ ആ​ര്‍ ടി ഡ​യ​റ​ക്​​ട​ര്‍ ​ഡോ. ​ജെ പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​നാ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോ​ഗി​ച്ച വി​ദ​ഗ്​​ധ​സ​മി​തിയുടേതാണ് റിപ്പോര്‍ട്ട്. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ പാ​ടി​ല്ല സമിതിയുടെ നിലപാട്. സ്​​കൂ​ളു​ക​ള്‍ തു​റ​ക്കുമ്ബോ​ള്‍ അ​ധി​ക​സ​മ​യ​മെ​ടു​ത്തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചും മാ​ര്‍​ച്ചി​ന്​ പ​ക​രം ഏ​പ്രി​ലി​ലോ മേ​യി​ലോ അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാമെന്നാണ് വി​ദ​ഗ്​​ധ​സ​മി​തി നിര്‍ദേശിച്ചിരിക്കുന്നത്. സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​തെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ സ​മ​ര്‍​പ്പി​ക്കും. വി​ക്​​ടേ​ഴ്​​സിെന്‍റ ഫ​സ്​​റ്റ്​​ബെ​ല്‍ ക്ലാ​സു​ക​ള്‍ വ​ഴി സെ​പ്​​റ്റം​ബ​ര്‍ 30ന​കം പ​ഠി​പ്പി​ക്കേ​ണ്ട പാ​ഠ​ങ്ങ​ള്‍ മി​ക്ക വി​ഷ​യ​ങ്ങ​ളു​ടേ​തും പൂ​ര്‍​ത്തീ​ക​രി​ച്ചെന്നും ചി​ല വി​ഷ​യ​ങ്ങ​ള്‍ നി​ശ്ച​യി​ച്ച​തി​ലും മു​ന്നി​ലാ​ണെന്നും സമിതി കണ്ടെത്തി. അ​തി​നാ​ല്‍ പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ടെന്ന നിലപാടിലാണ് വിദ​ഗ്ധര്‍.

Related News