Loading ...

Home Education

അ​സം​ബ്ലി​യി​ലെ അപമാനം; കു​ട്ടി​കളു​ടെ ആ​ത്മാ​ഭി​മാ​നം ഹ​നി​ക്ക​രു​തെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​സം​ബ്ലി​യി​ലോ മ​റ്റ് കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ചോ വി​ദ്യാ​ര്‍​ഥി​ക​ളെ അ​പ​മാ​നി​ക്കു​ക​യോ മാ​പ്പ് പ​റ​യി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍. ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യാ​ല്‍ ക​ടു​ത്ത ബാ​ലാ​വ​കാ​ശ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ചാ​ല്‍ അ​തി​ന്‍റെ തോ​ത​നു​സ​രി​ച്ച്‌ നി​യ​മാ​നു​സൃ​തം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ടത്. ​ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ പോലീ​സ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ കെ. ​ന​സീ​ര്‍, ബി. ​ബ​ബി​ത എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബ​ഞ്ച് ഉ​ത്ത​ര​വാ​യി.

സ്കൂ​ളി​ലെ അ​ച്ച​ട​ക്കം നി​ല​നി​ര്‍​ത്താ​ന്‍ പ്രി​ന്‍​സി​പ്പ​ലി​ന് അ​ധി​കാ​ര​മു​ണ്ടെങ്കി​ലും അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ച്‌ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം കു​ട്ടി​ക്ക് മ​നഃ​പ്ര​യാ​സ​വും ആ​ത്മാ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​വും ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ അ​സം​ബ്ലി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ അ​പ​മാ​നി​ക്കു​ന്ന​ത് ബാ​ലാ​വ​കാ​ശ ലം​ഘ​ന​വും കു​റ്റ​ക​ര​വു​മാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ ഒ​രു സ്കൂ​ളി​ലും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍, സി​ബി​എ​സ്‌ഇ റീ​ജി​യ​ന​ല്‍ ഓ​ഫീ​സ​ര്‍, ഐ​സി​എ​സ്‌ഇ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

Related News