Loading ...

Home Education

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം പു​തു​താ​യി 1.75 ല​ക്ഷം കു​ട്ടി​ക​ള്‍

തിരു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ 10 വ​​രെ ക്ലാ​​സു​​ക​​ളി​​ല്‍ 2020-21 അ​​ധ്യ​​യ​​ന വ​​ര്‍​​ഷം പു​​തു​​താ​​യി 1.75 ല​​ക്ഷം കു​​ട്ടി​​ക​​ളാ​​ണ് പ്ര​​വേ​​ശ​​നം നേ​​ടി​​യ​​ത്. കൈ​​റ്റ് ത​​യാ​​റാ​​ക്കി​​യ സ​​ന്പൂ​​ര്‍​​ണ സ്കൂ​​ള്‍ മാ​​നേ​​ജ്മെ​​ന്‍റ് പോ​​ര്‍​​ട്ട​​ല്‍ വ​​ഴി ഡി​​സം​​ബ​​ര്‍ 28 വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ക​​ണ​​ക്കു​​ക​​ളാ​​ണി​​ത്.

ഈ ​​വ​​ര്‍​​ഷ​​ത്തെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​കു​​ന്പോ​​ള്‍ കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ഇ​​നി​​യും വ​​ര്‍​​ധ​​ന​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​വ​​രം. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സം​​ര​​ക്ഷ​​ണ​​യ​​ജ്ഞം ന​​ട​​പ്പാ​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യ ശേ​​ഷം നാ​​ലു വ​​ര്‍​​ഷ​​ത്തി​​നു​​ള്ളി​​ല്‍ 6.8 ല​​ക്ഷം കു​​ട്ടി​​ക​​ളാ​​ണ് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ പു​​തു​​താ​​യി വ​​ന്ന​​ത്. ഈ ​​വ​​ര്‍​​ഷം ഒ​​ന്നാം ക്ലാ​​സി​​ല്‍ മാ​​ത്രം 8170 കു​​ട്ടി​​ക​​ള്‍ മു​​ന്‍ വ​​ര്‍​​ഷ​​ത്തേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ലാ​​യി പ്ര​​വേ​​ശ​​നം നേ​​ടി.

Related News