Loading ...

Home Education

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷാ സമയക്രമത്തില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു പരീക്ഷാ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തി. റമദാന്‍ നോമ്ബ്‌ ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണിത്‌. റമദാന്‍ കാലത്ത്‌ പകല്‍ സമയത്ത്‌ പരീക്ഷ നടത്തുന്നതിനെതിരേ വിവിധ മേഖലകളില്‍നിന്നു പരാതികള്‍ ഉയര്‍ന്നിരുന്നു. ജെ.ഇ.ഇ. പരീക്ഷകള്‍ നടക്കേണ്ട സാഹചര്യത്തില്‍ 30 ന്‌ അവസാനിക്കേണ്ട പ്ലസ്‌ ടു പരീക്ഷ 26 ന്‌ നടക്കും.ഏപ്രില്‍ പതിനഞ്ച്‌ മുതലുള്ള പരീക്ഷകളിലാണ്‌ മാറ്റം. പതിനഞ്ചിന്‌ നടക്കേണ്ട എസ്‌.എസ്‌.എല്‍.സി സോഷ്യല്‍ സയന്‍സ്‌ പരീക്ഷ 27 ലേക്ക്‌ മാറ്റി. 27 ന്‌ നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്‍ഡ്‌ 29 ലേക്കും മാറ്റി. ഫിസിക്‌സ്‌ പതിനഞ്ചിനും കെമിസ്‌ട്രി 21 നുമാണ്‌ നടക്കുക.അതേ സമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷ 26 ന്‌ അവസാനിക്കും. പതിനഞ്ചിനു ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ്‌ നടക്കുക. ജെ.ഇ.ഇ പരീക്ഷകള്‍ നടക്കേണ്ട സാഹചര്യത്തിലാണ്‌ സമയക്രമത്തില്‍ മാറ്റം.

എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം:

ഏപ്രില്‍ എട്ട്‌: ഫസ്‌റ്റ്‌ ലാംഗേ്വജ്‌ പാര്‍ട്ട്‌ ഒന്ന്‌- ഉച്ചയ്‌ക്ക്‌ 1.40 മുതല്‍ 3.30 വരെ

ഏപ്രില്‍ ഒന്‍പത്‌: തേര്‍ഡ്‌ ലാംഗേ്വജ്‌ ഹിന്ദി/ ജനറല്‍ നോളേജ്‌- ഉച്ചയ്‌ക്ക്‌ 2.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 12: ഇംഗ്ലീഷ്‌- ഉച്ചയ്‌ക്ക്‌ 1.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 15: ഫിസിക്‌സ്‌- രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 19: കണക്ക്‌- രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 21: കെമിസ്‌ട്രി- രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 27: സോഷ്യല്‍ സയന്‍സ്‌- രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 28: ബയോളജി- രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 29: ഫസ്‌റ്റ്‌ ലാംഗേ്വജ്‌ പാര്‍ട്ട്‌ രണ്ട്‌- രാവിലെ 9.40 മുതല്‍ 11.30 വരെ

Related News