Loading ...

Home Education

സ്‌കൂള്‍ ജൂണ്‍ ഒന്നിന് തുറക്കും; പ്രവേശനോത്സവം വെര്‍ച്വലാകും

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്ഥാനത്ത് അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. അധ്യായന വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാന തല ഉദ്ഘാടനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.കഴിഞ്ഞതവണ പ്രവേശനോത്സവം നടന്നിരുന്നില്ല. ഇത്തവണ പ്രവേശനോത്സവവും വെര്‍ച്വലായി നടത്തും. ഇത്തവണയും അധ്യായനം ഓണ്‍ലൈനായി തുടരും. വിക്‌ടേഴ്‌സ്, കൈറ്റ് ചാനലില്‍ ക്ലാസ് ആരംഭിച്ച ശേഷം വൈകാതെ കുട്ടികളും അധ്യാപകരും നേരിട്ട് കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസും തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ആകര്‍ഷമാക്കിമായിരിക്കും ഇത്തവണ ഡിജിറ്റല്‍ ക്ലാസ്. à´†à´µà´°àµâ€à´¤àµà´¤à´¨ വിരസത ഒഴിവാക്കി മാറ്റങ്ങള്‍ കൊണ്ടുവരും. ഇത്തവണ കുട്ടികള്‍ക്ക് റിവിഷന്‍ ഉണ്ടായിരിക്കും. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസും തുടര്‍ പഠനം ബന്ധിപ്പിക്കുന്നതിനുള്ള ബ്രിഡ്ജിംഗ് ക്ലാസുകളും നടത്തും.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ജൂണില്‍ ഒന്നിന് തുടങ്ങി 19ന് അവസാനിക്കും. ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴുവരെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തും. പ്ലസ് വണ്‍ പരീക്ഷ നടത്തണമോ എന്നതില്‍ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പ്ലസ് ടു മൂല്യനിര്‍ണയം 79 ക്യാംപുകളിലും വി.എച്ച്‌.എസ്.സി മൂല്യനിര്‍ണയം എട്ട് ക്യാംപുകളിലുമായി നടക്കും.എസ്.എസ്.എല്‍.സി വി.എച്ച്‌.എസ്.സി ജൂണ്‍ ഏഴിന് ആരംഭിച്ച്‌ 25ന് അവസാനിക്കും. 16 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കാനാണ് തീരുമാനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മേയില്‍ അവസാനിക്കും. ഒരാഴ്ച അവധി നല്‍കിയ ശേഷം പ്ലസ് ടു ക്ലാസ് തുടങ്ങുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

Related News