Loading ...

Home Education

ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ഉണ്ടാകുന്നത് by സാബു ജോസ്

ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രങ്ങള്‍ക്കു മുകളില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ അഥവാ, കേന്ദ്രഭാഗത്ത് ന്യൂനമര്‍ദവും കേന്ദ്രത്തില്‍നിന്ന് അകലുന്തോറും ഉച്ഛമര്‍ദവും രൂപപ്പെടുന്ന ഇത്തരം കൊടുങ്കാറ്റുകള്‍ വൃത്താകൃതിയിലാണ് വ്യാപിക്കുന്നത്. അതുകൊണ്ട് ഇവയെ ട്രോപ്പിക്കല്‍ സൈക്ളോണുകള്‍ (Tropical Storms) എന്നാണ് വിളിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഇത്തരം കൊടുങ്കാറ്റുകളുടെ കേന്ദ്രം ഒരു കണ്ണുപോലെ കാണപ്പെടുന്ന,മേഘങ്ങള്‍ തീരെയില്ലാത്ത മേഖലയാണ്. സാധാരണയായി സൈക്ളോണുകളുടെ കണ്ണുകളുടെ വ്യാസം 30 കിലോമീറ്ററിനും 65 കിലോമീറ്ററിനും ഇടയിലാകും എന്നാല്‍ മൂന്നുകിലോമീറ്റര്‍മുതല്‍ 370 കിലോമീറ്റര്‍വരെ വ്യാസമുള്ള കണ്ണുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോറിയോലിസ് ബലം കാരണം ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റിന്റെ ദിശ ഘടികാരദിശയ്ക്ക് വിപരീതവും (Counter Clockwise)  ദക്ഷിണാര്‍ധ ഗോളത്തില്‍ ഘടികാര ദിശയിലുമാകും (Clockwise)..

അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കുകിഴക്കന്‍ പസഫിക് സമുദ്രത്തിലും വീശുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെ ഹരിക്കേയ്നുകള്‍ എന്നാണ് വിളിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ഇത്തരം കാറ്റുകള്‍ക്ക് ടൈഫൂണുകള്‍ എന്നാണ് പറയുന്നത്. ദക്ഷിണ ശാന്തസമുദ്രത്തിലും ഇന്ത്യന്‍ സമുദ്രത്തിലും എത്തുമ്പോള്‍ ഇത്തരം കാറ്റുകള്‍ക്ക് ട്രോപ്പിക്കല്‍ സൈക്ളോണുകള്‍ എന്ന് പേരു ലഭിക്കും. ഉഷ്ണമേഖലാപ്രദേശത്ത് രൂപംകൊള്ളുന്നതുകൊണ്ടാണ് ട്രോപ്പിക്കല്‍ എന്ന പേരു ലഭിക്കുന്നത്. à´ˆ കാറ്റിന്റെ സഞ്ചാരം വൃത്തപഥത്തിലായതുകൊണ്ട് സൈക്ളോണ്‍ എന്ന പേരുംലഭിച്ചു. പ്രഭവകേന്ദ്രത്തില്‍ കണ്ണുപോലെയുള്ള ഒരു ഭാഗവും വ്യക്തമായി കാണാന്‍കഴിയും. സമുദ്രങ്ങളിലാണ് ട്രോപ്പിക്കല്‍ സൈക്ളോണുകള്‍ രൂപംകൊള്ളുക. മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും പേമാരിയും ഇത്തരം കൊടുങ്കാറ്റുകള്‍ക്ക് അകമ്പടിയായുണ്ടാകും. 100 കിലോമീറ്റര്‍മുതല്‍ 2000 കിലോമീറ്റര്‍വരെയാണ് സൈക്ളോണുകള്‍ സൃഷ്ടിക്കുന്ന മേഘപടലത്തിന്റെ വ്യാസം.സമുദ്രത്തില്‍നിന്ന് കരയിലേക്ക് കയറുംതോറും ചുഴലിക്കാറ്റിന്റെ ശക്തി ക്രമേണ നശിച്ച് ഇല്ലാതാകും. സമുദ്രത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാക്കുന്ന ചുഴലിക്കാറ്റുകള്‍ വലിയതോതിലുള്ള കടലാക്രമണത്തിനും കാരണമാകും. ചുഴലിക്കാറ്റുകൊണ്ട് സമുദ്ര ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെ ‘സ്റ്റോം സര്‍ജ്’എന്നാണ് പറയുന്നത്. തീരപ്രദേശത്തും പുഴകളിലും വന്‍തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാക്കാന്‍ സ്റ്റോം സര്‍ജിന് കഴിയും.മര്‍ദംകുറഞ്ഞ ഒരു കേന്ദ്രത്തിനുചുറ്റും വളരെ ശക്തിയില്‍ കറങ്ങുന്ന രൂപമാണ് ഉഷ്ണമേഖലാ ചുഴിലിക്കാറ്റുകള്‍ക്കുള്ളത്. à´ˆ ന്യൂനമര്‍ദ മേഖല സമുദ്രനിരപ്പുമുതല്‍ അന്തരീക്ഷത്തില്‍ ട്രോപോസ്ഫയറിന്റെ മുകള്‍ഭാഗംവരെ വ്യാപിച്ചുകിടക്കുന്നു. ന്യൂനമര്‍ദപ്രദേശത്തിന്റെ കേന്ദ്രസ്ഥാനത്തെ താപനില അതിന്റെ സമീപപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നതാകും. അതിനാല്‍ ഇവയെ ‘വാം കോര്‍ സിസ്റ്റം’എന്നും വിളിക്കുന്നുണ്ട്. മര്‍ദംകുറഞ്ഞ കേന്ദ്രഭാഗത്തേക്ക് താരതമ്യേന മര്‍ദംകൂടിയ സമീപ‘ഭാഗങ്ങളില്‍നിന്നും ശക്തമായ വാതകപ്രവാഹമുണ്ടാകും. ചുഴലിയുടെ കേന്ദ്രത്തിലൂടെ ട്രോപോ പോസ് (Tropopause)മുതല്‍ സമുദ്രനിരപ്പുവരെയുള്ള വായുസഞ്ചാരം മേഘങ്ങളുടെ രൂപീകരണത്തെ തടയുന്നതുകൊണ്ടാണ് കണ്ണുപോലെയുള്ള ‘ഭാഗം രൂപപ്പെടുന്നത്. കേന്ദ്രഭാഗത്തേക്ക് അടുക്കുന്ന വായു കണ്ണിനുചുറ്റും കറങ്ങി മുകളിലേക്കുയര്‍ന്ന് പുറത്തേക്കു പോകുന്നു. ഇങ്ങനെ ഉയരുന്ന സമയത്ത് വായുവിലുണ്ടാകുന്ന ബാഷ്പം വലിയതോതില്‍ ക്യൂമുലോ നിംബസ് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകും. à´ˆ മേഘങ്ങളാണ് പേമാരിയുണ്ടാകാന്‍ കാരണം.ഒരുട്രോപ്പിക്കല്‍ സൈക്ളോണ്‍ പുറത്തുവിടുന്ന താപോര്‍ജത്തിന്റെ അളവ് ഒരുദിവസം 50 മുതല്‍ 200 എക്സാജൂള്‍സ് (1018 à´–)വരെയാണ്. അതായത് ലോകമൊട്ടാകെ ഒരുദിവസമുള്ള ഊര്‍ജ ഉപയോഗത്തിന്റെ 70 മടങ്ങുണ്ടാകുമിത്. ഓരോ 20 മിനിറ്റ് ഇടവിട്ട് 10 മെഗാടണ്‍വീതമുള്ളന്യൂക്ളിയര്‍ ബോംബ്സ്ഫോടനം നടത്തുന്നതിനു തുല്യമെന്ന് വേണമെങ്കില്‍ പറയാം. 
കൊടുങ്കാറ്റുകള്‍ക്ക് പേരിടുന്നത്
1887മുതല്‍ 1907 വരെ ക്യൂന്‍സ് ലാന്‍ഡ് ഗവണ്‍മെന്റിന്റെ കാലാവസ്ഥാവിഭാഗം തലവനായ ക്ളെമന്റ് റേജ് ആണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടാന്‍ തുടങ്ങിയത്. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളില്‍ രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി. ഇന്ന് ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലകളിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്.
  ഇന്ത്യ, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്ഥാന്‍, ഗള്‍ഫ് മേഖലയിലുള്ള ഏതാനും രാജ്യങ്ങള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ à´“à´–à´¿ രൂപപ്പെട്ട മേഖലയിലുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടാന്‍ അവസരമുണ്ടായത്. à´“à´–à´¿ എന്ന പേര് ബംഗ്ളാദേശിന്റെ സംഭാവനയാണ്. കണ്ണ് എന്നാണ് à´“à´–à´¿ എന്ന വാക്കിന് ബംഗ്ള ഭാഷയില്‍ അര്‍ഥം. à´ˆ മേഖലയില്‍ അടുത്തതായി ഉണ്ടാകുന്ന കാറ്റിന് ഇന്ത്യയാണ് പേര് നല്‍കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് ഇങ്ങനെ പേരു നല്‍കുന്നത്.

പ്രവചനം സങ്കീര്‍ണം 
ട്രോപ്പിക്കല്‍ സൈക്ളോണുകളുടെ നിരീക്ഷണം അതിസങ്കീര്‍ണ്ണമാണ്. തീവ്രമായ ഈ സമുദ്ര പ്രതിഭാസത്തിന്റെ ശക്തി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ല. കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് മാപ്പിങ്ങിലൂടെയാണ് ആധുനികകാലത്ത് ഉഷ്ണമേഖലാ കൊടുങ്കാറ്റുകളെക്കുറിച്ചു പഠിക്കുന്നത്. കരയിലേക്ക് എത്തിക്കഴിഞ്ഞാല്‍ ഡോപ്ളര്‍ വെതര്‍ റഡാര്‍ ഉപയോഗിച്ച് പഠനംനടത്താന്‍ കഴിയും. സമുദ്രോപരിതലത്തിലുണ്ടാകുന്ന മര്‍ദവ്യതിയാനം കണക്കുക്കൂട്ടിയാണ് കൊടുങ്കാറ്റുകളെക്കുറിച്ചുള്ള പ്രവചനം നടത്തുന്നത്. ഇതിനും കാലാവസ്ഥാ ഉപഗ്രഹങ്ങളുടെ സഹായം ആവശ്യമാണ്.
കാറ്റിന്റെ തീവ്രതയനുസരിച്ച് ട്രോപ്പിക്കല്‍ ഡിപ്രഷന്‍സ്, ട്രോപ്പിക്കല്‍ സ്റ്റോംസ്, ട്രോപ്പിക്കല്‍ ഇന്റന്‍സ് സ്റ്റോംസ് എന്നിങ്ങനെ മൂന്നു രീതിയിലാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെ വര്‍ഗീകരിക്കുന്നത്. ട്രോപ്പിക്കല്‍ ഡിപ്രഷനുകള്‍ക്ക് മണിക്കൂറില്‍ 63 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. 119 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുന്ന കാറ്റുകളാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ അഥവാ ട്രോപ്പിക്കല്‍ സ്റ്റോംസ്. 120 കിലോമീറ്ററിനു മുകളില്‍ വേഗമുള്ളവയെ ഇന്റന്‍സ് സ്റ്റോംസ് എന്നും സൂപ്പര്‍ സൈക്ളോണ്‍ എന്നും വിളിക്കാറുണ്ട്. അറ്റ്ലാന്റിക്കിലെ ഹരിക്കേയ്നും പസഫിക് സമുദ്രത്തിലെ ടൈഫൂണും സൂപ്പര്‍ സൈക്ളോണുകളാണ്. മണിക്കൂറില്‍ 240 കിലോമീറ്റര്‍വരെ ഇതിന് വേഗമാവാം.സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന വര്‍ധനയാണ് ചുഴലികള്‍ക്ക് ഊര്‍ജംപകരുന്നത്. കരയിലേക്ക് എത്തുമ്പോഴേക്കും ചുഴലികള്‍ ദുര്‍ബലമാവുകയാണ് ചെയ്യുക. തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്ന ഇവ സമുദ്രതീരത്തോടു ചേര്‍ന്ന് 40 കിലോമീറ്റര്‍വരെ വ്യാസാര്‍ധമുള്ള മേഖലകളില്‍ ശക്തമാകും. നാശനഷ്ടം മാത്രമല്ല ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ ഉണ്ടാക്കുന്നത്. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാക്കുന്നതുകൊണ്ട് കൃഷിക്കും, ആഗോള താപനില നിയന്ത്രിക്കുന്നതിനും ഇത്തരം കാറ്റുകള്‍ സഹായിക്കുന്നുമുണ്ട്.ഭൂമിയുടെ ഭ്രമണത്തിന്റെ കോണീയ സംവേഗം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ചുഴലിക്കാറ്റുകള്‍ വേഗമാര്‍ജിക്കുന്നത്. അതുകൊണ്ട് വായുപ്രവാഹം ഭ്രമണ അക്ഷത്തിലേക്കാകും. ഇതുകൊണ്ടാണ് ഉത്തര-ദക്ഷിണ അര്‍ധഗോളങ്ങളില്‍ കാറ്റിന്റെ ദിശ വ്യത്യാസപ്പെടുന്നത്. മധ്യരേഖാ പ്രദേശത്താണ് ഇത്തരം കാറ്റുകള്‍ രൂപപ്പെടുന്നത്. ധ്രുവമേഖലയിലേക്ക് ചുഴലിക്കാറ്റുകള്‍ വ്യാപിക്കാറില്ല. 

sabu9656@gmail.com

Related News